മോഹൻലാൽ പൃഥ്വിരാജ് കൂട്ടുകെട്ടിൽ ഇറങ്ങുന്ന രണ്ടാം ചിത്രമാണ് ബ്രോ ഡാഡി. പൃഥ്വിരാജിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ലൂസിഫർ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഇരുവരും ഒന്നിക്കുന്ന പുതിയ ചിത്രമാണിത്. ആദ്യ ചിത്രം ലൂസിഫറിന് വളരെയേറെ ആരാധകരെ സ്വന്തമാക്കാൻ സാധിച്ചിരുന്നു. ഈ ചിത്രത്തിന്റെ വിജയം തന്നെയായിരുന്നു പുതിയ ചിത്രം ബ്രോ ഡാഡിയിലേക്ക് പ്രേക്ഷകരെ ആകർഷിക്കുന്നത്. ഇപ്പോഴിതാ ബ്രോ ഡാഡി ചെയ്യാനുള്ള കാരണം വ്യക്തിരിക്കുകയാണ് നടൻ മോഹൻലാൽ.
മോഹന്‍ലാല്‍-പൃഥ്വിരാജ് കോമ്പോ എന്ന് കേള്‍ക്കുമ്പോള്‍ തീർച്ചയായും പ്രേക്ഷകർ ലൂസിഫർ എന്ന ചിത്രത്തെ ഓർക്കും. സ്വാഭാവികമായും പുതിയ ചിത്രം ബ്രോ ഡാഡി കാണാന്‍ അവരെ പ്രേരിപ്പിക്കുമെന്നാണ് മോഹന്‍ലാല്‍ പറയുന്നത്. ഈ കാരണത്താലാണ് താൻ ഈ സിനിമ ചെയ്യാൻ ഇടയായത്. ഒടിടി പ്ലേക്ക് നല്കിയ അഭിമുഖത്തിലാണ് മോഹൻലാൽ ഈ കാര്യം വ്യക്തമാക്കിയത്.
മോഹൻലാലിന്റെ വാക്കുകൾ
ബ്രോ ഡാഡി ഒരു ഫീല്‍ ഗുഡ് എന്റര്‍ട്ടെയിനറാണ്. ഒരിക്കലും ഈ സിനിമയെ നിങ്ങള്‍ക്ക് ലൂസിഫറുമായി താരതമ്യം ചെയ്യാന്‍ കഴിയില്ല. തമാശ കേന്ദീകൃതമായ ഒരു സിനിമ മികച്ച വിഷ്വല്‍ കൂടി നല്കി നിര്‍മ്മിച്ചാല്‍ അത് തീര്‍ച്ചയായും മികച്ചതായിരിക്കും. മലയാളത്തില്‍ നമ്മള് അത്തരം സിനിമകള്‍ അധികം ചെയ്തിട്ടില്ല. അതിന് കാരണം ബജറ്റ് തന്നെയാണ്. പിന്നെ മോഹന്‍ലാല്‍-പൃഥ്വിരാജ് കോമ്പോ എന്ന് കേള്‍ക്കുമ്പോള്‍ പ്രേക്ഷകരുടെ മനസിലേക്ക് വരുന്നത് ലൂസിഫര്‍ എന്ന സിനിമയാണ്. അത് തീര്‍ച്ചയായും പ്രേക്ഷകരെ ബ്രോ ഡാഡി കാണാന്‍ പ്രേരിപ്പിക്കും. അതാണ് ഞങ്ങള്‍ ഒരുമിച്ച് ഈ സിനിമ ചെയ്യാനുള്ള പ്രധാന കാരണം.

അതേസമയം മരക്കാര്‍ അറബിക്കടലിന്റെ സിംഹമാണ് എന്ന ചിത്രമാണ് മോഹൻലാലിന്റെതായി ഏറ്റവും ഒടുവിൽ പ്രദർശനത്തിനെത്തിയത്. പ്രിയദർശന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രം ഡിസംബർ 2 നു തിയേറ്റർ റിലീസിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തിയത്. സമ്മിശ്ര പ്രതികാരങ്ങളോടെയാണ് ചിത്രം മുന്നേറുന്നത്.