Cinemapranthan

തലമുടിക്ക് പകരം സ്വർണച്ചെയിനുകൾ തലയോട്ടിയിൽ തുന്നിച്ചേർത്ത് റാപ്പർ; വൈറൽ

തലമുടിക്ക് പകരം സ്വർണച്ചെയിനുകൾ തലയോട്ടിയിൽ തുന്നിച്ചേർത്ത് 23 വയസ്സുകാരനായ മെക്സിക്കൻ റാപ്പർ ശ്രദ്ധേയനാകുന്നു. ഏപ്രിലിലാണ് ഇയാൾ ശസ്ത്രക്രിയയ്ക്ക് വിധേയനായത്. തലയോട്ടിയിൽ സ്വർണ ചെയിനുകൾ പിടിപ്പിച്ച ചരിത്രത്തിലെ ആദ്യത്തെ റാപ്പറാണ് താനാണെന്ന് അവകാശപ്പെട്ടിരുന്നു റാപ്പർ.

തലമുടി നീക്കം ചെയ്ത് പകരം സ്വർണച്ചെയിനുകളാണ് ഡാൻ സുർ തലയോട്ടിയിൽ തുന്നിച്ചേർത്തിരിക്കുന്നത്. വജ്രങ്ങളും ഇതിനോടൊപ്പം റാപ്പർ തുന്നിചേർത്തിട്ടുണ്ട്. നെറ്റിയിലേക്ക് തൂങ്ങിക്കിടക്കുന്ന സ്വർണച്ചങ്ങലകളും കഴുത്തിൽ വലിപ്പമേറിയ സ്വർണമാലകളും കയ്യിൽ സ്വർണവളകളുമണിഞ്ഞ് സർവ്വാഭരണവിഭൂഷിതനായാണ് ഡാൻ സുറിന്റെ കലാപ്രകടനം. തീർന്നില്ല ഡാൻ സുറിന്റെ പല്ലുകളിലും സ്വർണത്തിളക്കമുണ്ട്.

cp-webdesk