Cinemapranthan

മരക്കാർ ഒടിടിയിൽ തന്നെ; ഇനി ചർച്ചകൾക്ക് പ്രസക്തിയില്ലന്ന് ഫിലിം ചേംബർ

ഇന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാനുമായി നടത്താനിരുന്ന ചർച്ചയും മാറ്റിയിരുന്നു.

പ്രിയദർശന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം മരക്കാർ ഒടിടി റിലീസായി തന്നെ പ്രേക്ഷകരിലേക്ക് എത്തും. തിയറ്റർ ഉടമകളുമായി നടത്തിയ ചർച്ചകൾ അവസാനിപ്പിച്ചെന്നും, ഇനി ചർച്ചകൾക്ക് പ്രസക്തിയില്ലെന്നും ഫിലിം ചേംബർ പ്രസിഡന്റ് സുരേഷ് കുമാർ പറഞ്ഞു.

കഴിഞ്ഞ ദിവസം നിർമാതാവ് ആന്റണി പെരുമ്പാവൂരുമായി ഫിലിം ചേംബർ നടത്തിയ ചർച്ചയും പരാജയപ്പെട്ടിരുന്നു. ഇന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാനുമായി നടത്താനിരുന്ന ചർച്ചയും മാറ്റിയിരുന്നു.

കൂടാതെ 100 കോടി മുടക്കുമുതലുള്ള സിനിമ ആയതിനാൽ 40 കോടി രൂപ തിയേറ്റർ അഡ്വാൻസായി ലഭിച്ചാൽ മാത്രമേ മരക്കാർ തിയേറ്ററുകളിൽ റിലീസ് ചെയ്യാനാകൂ എന്നാണ് ആന്റണി പെരുമ്പാവൂർ ഫിലിം ചേംബറിനെയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെയും അറിയിച്ചിരുന്നത്. 2019ൽ തിയേറ്ററുടമകൾ നൽകിയ ആറ് കോടി രൂപ അഡ്വാൻസ് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ തിരികെ നൽകിയിരുന്നു.

cp-webdesk