Cinemapranthan

എൻ്റെ ഏറ്റവും വലിയ ശക്തി, അഭിമാനം; കഥകളി വേഷത്തിൽ അമ്മയുടെ ചിത്രങ്ങൾ പങ്കുവെച്ച് മഞ്ജു വാര്യർ

ഈ പ്രായത്തിൽ കഥകളി പഠിച്ചു അരങ്ങേറ്റം നടത്തിയ വ്യക്തിയാണ് ഗിരിജ മാധവൻ

സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായി നടി മഞ്ജു വാര്യർ പങ്കുവെച്ച ചിത്രങ്ങൾ. അമ്മ ഗിരിജ മാധവന്റെ ഏതാനും ഫോട്ടോസ് ആണ് താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. സ്വപ്നങ്ങളെ പിന്തുടരാനും അത് പ്രാവർത്തികമാക്കാനും പ്രായം ഒരു പ്രശ്നമല്ല എന്ന് തെളിയിക്കുകയാണ് മഞ്ജു വാര്യരുടെ അമ്മ ഗിരിജ മാധവൻ. ഈ പ്രായത്തിൽ കഥകളി പഠിച്ചു അരങ്ങേറ്റം നടത്തിയ വ്യക്തിയാണ് ഗിരിജ മാധവൻ.

കഥകളി വേഷത്തിൽ ഒരുങ്ങുന്ന അമ്മയുടെ ചിത്രമാണ് മഞ്ജു വാര്യർ പങ്കുവെച്ചിട്ടുള്ളത്. “ഞാൻ നിങ്ങളുടെ ഒരു ഭാഗം. അതാണ് എൻ്റെ ഏറ്റവും വലിയ ശക്തി. ഞാൻ അതിൽ അഭിമാനിക്കുന്നു,” എന്ന കുറിപ്പോടെയാണ് താരം പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

കൊച്ചി ദേവസ്വം ബോർഡിന് കീഴിലുള്ള പെരുവനം മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവത്തോട് അനുബന്ധിച്ചായിരുന്നു ഗിരിജ മാധവൻ തന്റെ അരങ്ങേറ്റം കുറിച്ചത്.

cp-webdesk