Cinemapranthan

മമ്മൂട്ടി വീണ്ടും തെലുങ്കിലേക്ക്; ഷൂട്ടിംഗ് യൂറോപ്പിൽ: ഇത്തവണ നായകനോ വില്ലനോ?

ചിത്രത്തിന്റെ ഷൂട്ടിങിനായി മമ്മൂട്ടി നാളെ കഴിഞ്ഞ് ഒക്ടോബർ 20ന് യൂറോപ്പിലേക്ക് തിരിക്കുമെന്നാണ് റിപ്പോർട്ട്

യാത്രയ്ക്ക് ശേഷം മമ്മൂട്ടി വീണ്ടും തെലുഗു സിനിമയിലേക്ക് എത്തുന്നതായി റിപോർട്ടുകൾ. തെലുഗു സൂപ്പർ സ്റ്റാർ നാഗാർജുനയുടെ മകൻ അഖിൽ അക്കിനേനിയുടെ ഏജന്റ് എന്ന ചിത്രത്തിലാണ് മമ്മൂട്ടി പ്രധാന വേഷത്തിലെത്തുന്നത്.

ചിത്രത്തിന്റെ ഷൂട്ടിങിനായി മമ്മൂട്ടി നാളെ കഴിഞ്ഞ് ഒക്ടോബർ 20ന് യൂറോപ്പിലേക്ക് തിരിക്കുമെന്നാണ് റിപ്പോർട്ട്. നിലവിൽ ഏജന്റിന്റെ യൂറോപ്പിലുള്ള ചിത്രീകരണം പുരോഗമിക്കുകയാണ്. നവംബർ ആദ്യ വാരം വരെയാണ് യൂറോപ്പിലെ ഷൂട്ടിങ്. തുടർന്ന് ഹൈദരാബാദ് വിശാഖപട്ടണം എന്നിവടങ്ങളിലായി ബാക്കി ഷെഡ്യൂൾ തീരുമാനിച്ചിരിക്കുന്നത്.

സുരേന്ദഡ റെഡ്ഡിയാണ് ചിത്രത്തിന്റെ സംവിധായകൻ. ഹിപ്ഹോപ് തമിഴായാണ് സിനിമയ്ക്ക് സംഗീതം ഒരുക്കിയിരിക്കുന്നത്. ഹോളിവുഡ് ത്രില്ലർ സീരിസായിരുന്ന ബോണിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ചിത്രം ഒരുക്കുന്നത്. ഡിസംബറിൽ ക്രിസ്മസിന് ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്യാനാണ് അണിയറ പ്രവർത്തകർ തീരുമാനിച്ചിരിക്കുന്നത്.

മലയാളത്തിന് പുറത്ത് നായകനോ നായക തുല്യ വേഷങ്ങൾ മാത്രം കൈകാര്യം ചെയ്തിട്ടുള്ള മമ്മൂട്ടി ഏജന്റിൽ ഏത് തരത്തിലുള്ള കഥാപാത്രത്തെയാണ് അവതരിപ്പിക്കുകയെന്നത് അറിയാനുള്ള കാത്തിരിപ്പിലാണ് സിനിമ ലോകവും ആരാധകരും.

രതീന എസ് സംവിധാനം ചെയ്യുന്ന പുഴു, അമൽ നീരദിന്റെ ഭീഷ്മ പർവ്വം എന്നിവയാണ് മമ്മൂട്ടിയുടെ ഷൂട്ടിംഗ് പൂർത്തിയായ പുതിയ ചിത്രങ്ങൾ.

cp-webdesk