Cinemapranthan

മെഗാ സ്റ്റാർ ഹംഗറിയിൽ; അഖിൽ അക്കിനേനിയുടെ ‘ഏജന്റ്’ പുരോഗമിക്കുന്നു

മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടി തെലുങ്ക് ചിത്രം ‘ഏജന്റിന്റെ’ ചിത്രീകരണത്തിനായി ഹംഗറിയിൽ എത്തി. മമ്മൂട്ടിയുടെ ഇൻട്രോ സീൻ ഉൾപ്പടെ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ ചിത്രീകരണം ഹംഗറിയിൽ വെച്ചു നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്. ഇവിടെ മമ്മൂട്ടിക്ക് 5 ദിവസത്തെ ഷൂട്ട് ആയിരിക്കും ഉണ്ടാവുക.

ചിത്രത്തിൽ പട്ടാള ഉദോയാഗസ്ഥന്റെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൽ നാഗാർജുന-അമല ദമ്പതികളുടെ മകനും യുവതാരവുമായ അഖിൽ അക്കിനേനി ആണ് നായകനായി എത്തുന്നത്. ചിത്രത്തിൽ റെക്കോർഡ് പ്രതിഫലമാണ് താരം വാങ്ങുന്നതെന്നും റിപ്പോർട്ട് ഉണ്ട്.

മെഗാസ്റ്റാർ അഭിനയിക്കുന്ന ഏജന്റിന്റെ ഇന്ത്യയിലെ ചിത്രീകരണം കശ്മീർ, ഡൽഹി, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് നടക്കുക. വൈഎസ്ആറിന്റെ ജീവിതം പറഞ്ഞ ‘യാത്ര’യ്ക്കു ശേഷം മെഗാസ്റ്റാർ അഭിനയിക്കുന്ന ഏജന്റ് ഹോളിവുഡ് ത്രില്ലർ ബോൺ സീരിസിൽനിന്നു പ്രചോദനമുൾക്കൊണ്ട് ഒരുങ്ങുന്ന ഒരു ചിത്രമാണ്. ചിത്രത്തിൽ സാക്ഷി വിദ്യയാണ് നായിക. ഛായാഗ്രഹണം രാകുൽ ഹെരിയൻ, സംഗീതം ഹിപ്ഹോപ്പ് തമിഴ, എഡിറ്റിങ് നവീൻ നൂലി എന്നിവരാണ് നിർവഹിച്ചിരിക്കുന്നത്.

സുരേന്ദർ റെഡ്ഡിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രം നിർമ്മിക്കുന്നത് എകെ എന്റർടെയ്ൻമെന്റ്സും സുരേന്ദർ സിനിമയും ചേർന്നാണ്. ‘ഏജന്റിന്റെ’ ആദ്യ ഷെഡ്യൂൾ പൂർത്തിയാക്കിയ ശേഷം തുടർന്ന് ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന ചിത്രത്തിൽ നവംബർ അഞ്ചിന് മമ്മൂട്ടി ജോയിൻ ചെയ്യും

cp-webdesk