Cinemapranthan

മമ്മൂട്ടിക്കൊപ്പം പുതിയ ബിഗ് ബഡ്‌ജറ്റ്‌ ചിത്രവുമായി വേണു കുന്നപ്പിള്ളി; മാസ്സ് എന്റെർറ്റൈനെർ എന്ന് റിപോർട്ടുകൾ

മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമായിരുന്നു മാമാങ്കം. ഒട്ടേറെ സമ്മിശ്ര പ്രതികരണങ്ങൾ വന്ന ചിത്രം ഒട്ടേറെ വിമർശങ്ങളും നേരിട്ടിരുന്നു. എന്നാൽ ഈ ചിത്രത്തിന്റെ നിർമ്മാതാവായ വേണു കുന്നപ്പിള്ളിക്ക് ഒപ്പം മറ്റൊരു ബിഗ് ബഡ്‌ജറ്റ്‌ ചിത്രം ചെയ്യാൻ ഒരുങ്ങുകയാണ് മമ്മൂട്ടി. ഫേസ്ബുക്ക് പോസ്റ്റിലൂടെ ആന്റോ ജോസഫ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

അഭിനയ ജീവിതത്തിൽ അരനൂറ്റാണ്ട് പൂർത്തിയാക്കിയ മമ്മൂട്ടിയെ അഭിനന്ദിക്കാൻ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനൊപ്പം എത്തിയതാണ് വേണു കുന്നപ്പിള്ളിയും. ഈ ചിത്രം പങ്കുവെച്ചുകൊണ്ടാണ് ആന്റോ ജോസഫ് ഈ വിവരം വെളിപ്പെടുത്തിയത്. അതേസമയം അണിയറയിൽ ഒരുങ്ങുന്നത് ഒരു മാസ്സ് എന്റെർറ്റൈനെർ ആണെന്നും ചില റിപോർട്ടുകൾ ഉണ്ട്.

ആന്റോ ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റ്;

അഭിനയജീവിതത്തിലെ അരനൂറ്റാണ്ട് പൂർത്തീകരിച്ച മമ്മൂക്കയെ അനുമോദിക്കാൻ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ എത്തിയപ്പോൾ മലയാളത്തിലെ ഏറ്റവും മുതൽ മുടക്കുള്ള മമ്മൂട്ടി ചിത്രത്തിന്റെ നിർമാതാവ് വേണു കുന്നപ്പിള്ളിയും (കാവ്യാ ഫിലിംസ്) ചേർന്നെടുത്തൊരു ഫോട്ടോ. മമ്മൂക്കയോടൊപ്പമുള്ള അടുത്ത ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ പ്രാരംഭ ചർച്ചകൾക്ക് എത്തിയതായിരുന്നു വേണു കുന്നപ്പിള്ളി.

മലയാള സിനിമയിൽ അരനൂറ്റാണ്ട് തികച്ച നടൻ മമ്മൂട്ടിക്ക് ആദരമർപ്പിച്ച് വലിയ രീതിയിൽ പരിപാടി നടത്താനുള്ള സർക്കാർ തീരുമാനം നിരസിച്ച് താരം രംഗത്തെത്തിയിരുന്നു. നിർമ്മാതാവും പ്രൊഡക്ഷൻ കൺഡ്രോളറുമായ ബാദുഷ ഇക്കാര്യം വിവരിച്ചുകൊണ്ട് പോസ്റ്റ് ചെയ്ത കുറിപ്പ് വൈറലായി

cp-webdesk