Cinemapranthan

‘നീ ജയിലിൽ പോയാലും ഞാൻ ജയിലിൽ പോവില്ല’: ഞെട്ടിച്ച് കുറുപ്പ് ട്രെയിലർ

ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ദുൽഖർ ചിത്രം ‘കുറുപ്പ്’ന്റെ ട്രെയിലർ പുറത്ത് വിട്ടൂ. നവംബർ 12ന് ദുൽഖറിന്റെ ചിത്രം റിലീസ് ചെയ്യുന്നതിന്റെ ആകാംക്ഷയിലാണ് ഇപോൾ ആരാധകർ. ആകാംക്ഷ നിറച്ച ട്രെയിലർ സമൂഹമാധ്യമങ്ങയിൽ മിനുട്ടുകൾക്കുള്ളിൽ തന്നെ വൈറലായിരിക്കുകയാണ്.

ചിത്രത്തിന്റേതെയി പുറത്ത്ഗാ വന്ന ഗാനവും കുറുപ്പിലെ ദുൽഖറിന്റെ ഫോട്ടോകളും ഇതിനോടകം തന്നെ ഏറെ വൈറലായിരുന്നു. ദുൽഖറിൻറെ അരങ്ങേറ്റചിത്രമായിരുന്ന ‘സെക്കൻഡ് ഷോ’യുടെ സംവിധായകൻ ശ്രീനാഥ് രാജേന്ദ്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലുമായാണ് പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിത കഥ പ്രചോദനമാക്കിയുള്ള കുറുപ്പ് പ്രേക്ഷകരിലേക്കെത്തുക. ദുൽഖറിന്റെ ഉടമസ്ഥതയിലുള്ള വേഫെയറർ ഫിലിംസും എം സ്റ്റാർ എൻറർടെയ്‍ൻ‍മെൻറ്സും ചേർന്നാണ് കുറുപ്പ് നിർമിച്ചിരിക്കുന്നത്.

cp-webdesk