Cinemapranthan

മലയാളത്തിൽ ആദ്യം; കുറുപ്പിന്റെ ട്രെയിലർ ബുർജ് ഖലീഫയിൽ പ്രദർശിപ്പിക്കും

നവംബർ പത്താം തീയതിയാണ് ചത്രത്തിന്റെ ട്രെയിലർ പ്രദർശിപ്പിക്കുന്നത്

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദുൽഖർ സൽമാൻ ചിത്രം കുറുപ്പിന്റെ ട്രെയിലർ ബുർജ് ഖലീഫയിൽ പ്രദർശിപ്പിക്കും. അതേസമയം ബുർജ് ഖലീഫയിൽ പ്രദർശിപ്പിക്കുന്ന ആദ്യ മലയാള ചിത്രത്തിന്റെ ട്രെയിലർ എന്ന നേട്ടവും ചിത്രം സ്വന്തമാക്കും. നവംബർ പത്താം തീയതിയാണ് ചത്രത്തിന്റെ ട്രെയിലർ പ്രദർശിപ്പിക്കുന്നത്.

നവംബർ 12 ന് തിയേറ്റർ റിലീസായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ശ്രീനാഥ് രാജേന്ദ്രൻ ആണ്. പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പിന്റെ കഥ പറയുന്ന ചിത്രം നിർമിക്കുന്നതും ദുൽഖർ സൽമാൻ തന്നെയാണ്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ 5 ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പിന്റെ ജീവിതവും പൊലീസിന്റെ അന്വേഷണവുമാണ് ചിത്രത്തിന്റെ കഥാപശ്ചാത്തലം.

കഴിഞ്ഞ ദിവസം പുറത്ത് വിട്ട ചിത്രത്തിന്റെ ട്രെയിലർ സമൂഹമാധ്യമങ്ങളിൽ ഏറെ വൈറലായിരുന്നു. ചിത്രത്തിൽ കഥയും കഥാപത്രവും സാങ്കൽപികവും നാടകീയമായ സന്ദർഭങ്ങളാണ് ചിത്രത്തിലുള്ളതെന്ന് ആമുഖ കുറിപ്പ് നൽകിയാണ് അണിയറ പ്രവർത്തകർ കുറുപ്പിന്റെ ട്രയലർ റിലീസ് ചെയ്തത്

cp-webdesk