Cinemapranthan

കാവൽ തിയേറ്ററിൽ തന്നെ; പുതിയ റിലീസ് തിയതി പ്രഖ്യാപിച്ച് സുരേഷ് ഗോപി

ദീപവലി ആശംസകൾ നേർന്നാണ് സുരേഷ് ഗോപി തന്റെ പുതിയ ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചത്.

നിതിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രം കാവലിന്റെ റിലീസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇടവേളക്ക് ശേഷം സുരേഷ് ഗോപി പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം നവംബർ 25ന് തിയേറ്ററിൽ എത്തും. സുരേഷ് ​ഗോപി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. എല്ലാവർക്കും ദീപവലി ആശംസകൾ നേർന്നാണ് സുരേഷ് ഗോപി തന്റെ പുതിയ ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചത്.

മമ്മൂട്ടി നായകനായ കസ്ബക്ക് ശേഷം നിതിൻ രഞ്ജിപണിക്കർ ഒരുക്കുന്ന ചിത്രത്തിൽ സുരേഷ് ഗോപി ഏറെ നാളുകൾക്ക് ശേഷം മാസ് കഥാപാത്രമായി എത്തുകയാണ്. ചിത്രത്തിൽ രഞ്ജി പണിക്കർ, സുരേഷ് കൃഷ്ണ, ശങ്കർ രാമകൃഷ്ണൻ. സായാ ഡേവിഡ്, സാദിഖ് തുടങ്ങിയവരും പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. നിതിൻ രഞ്ജി പണിക്കർ തന്നെയാണ് സിനിമയുടെ രചന നിർവഹിച്ചിരിക്കുന്നത്.

അതേസമയം ചിത്രത്തിന് ഒടിടി പ്ലാറ്റ്‌ഫോമുകളിൽ നിന്ന് ഓഫാറുകൾ വന്നിരുന്നതായും, പക്ഷെ സിനിമ തിയേറ്ററിൽ തന്നെ റിലീസ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു എന്നും നിർമ്മാതാവ് ജോബി ജോർജ് പറഞ്ഞിരുന്നു.

cp-webdesk