Cinemapranthan

കത്രീന കൈഫും വിക്കി കൗശലും വിവാഹിതരാകുന്നു?

പൊതുചടങ്ങുകളിലും മറ്റും വിക്കിയും കത്രീനയും ഒരുമിച്ചെത്താന്‍ തുടങ്ങിയതും വാർത്തകൾ പ്രചരിക്കാൻ കാരണമായിരുന്നു.

ബോളിവുഡ് താരങ്ങളായ കത്രീന കൈഫും വിക്കി കൗശലും വിവാഹിതരാകുന്നതായി റിപോർട്ടുകൾ. ഡിസംബറിൽ ഇരുവരും വിവാഹിതരാകുമെന്നാണ് ഇ.ടി ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

രാജസ്ഥാനിലെ സിക്‌സ് സെന്‍സെസ് ഫോര്‍ട്ട് ബര്‍വാരയാണ് വിവാഹവേദിയെന്നും, വിവാഹത്തിന്റെ ഒരുക്കങ്ങള്‍ക്കായി കത്രീനയുടെ മാതാവ് സൂസാനെയും സഹോദരി ഇസബെല്ലയും മുംബൈയിലെത്തിയിട്ടുണ്ടെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സഖ്യസാചി ഡിസൈൻ ചെയ്യുന്ന വിവാഹ വസ്ത്രങ്ങളാകും ഇരുവരും ധരിക്കുകയെന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ടിൽ പറയുന്നു.

രണ്ടുവര്‍ഷത്തിലേറെയായി ഇരുവരും പ്രണയത്തിലാണെന്ന തരത്തിൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. പൊതുചടങ്ങുകളിലും മറ്റും വിക്കിയും കത്രീനയും ഒരുമിച്ചെത്താന്‍ തുടങ്ങിയതും വാർത്തകൾ പ്രചരിക്കാൻ കാരണമായിരുന്നു. വിവാഹത്തിനായുള്ള വസ്ത്രങ്ങള്‍ രൂപകല്‍പ്പന ചെയ്യുന്നത് സബ്യസാചിയാണ്. സൂസാനെയും ഇസബെല്ലയും സബ്യസാചിയുടെ ഡിസൈനിങ് സ്റ്റുഡിയോയില്‍ സന്ദര്‍ശനം നടത്തിയ ചിത്രങ്ങളും ഇതോടൊപ്പം പ്രചരിക്കുന്നുണ്ട്.

ശൂജിത് സർക്കാറിൻ്റെ ‘സർദാർ ഉദ്ദം’ ആണ് വിക്കിയുടെ അടുത്തിടെ റിലീസായ ചിത്രം. സാം ബഹാദുർ, ദി ഗ്രേറ്റ് ഇന്ത്യൻ ഫാമിലി, മിസ്റ്റർ ലേലേ എന്നിവയാണ് ഇനി റിലീസ് ആകാനുള്ളത്. സൂര്യവൻശി, ടൈഗർ 3, ഫോൺഭൂത് എന്നിവയാണ് കത്രീന കൈഫിൻ്റെ പുതിയ സിനിമകൾ

cp-webdesk