Cinemapranthan

സീതയാകാൻ കങ്കണ റണാവത്; ‘സീത-ദി ഇൻകാർനേഷൻ’ വരുന്നു

സീതയാകാൻ ഒരുങ്ങി ബോളിവുഡ് താരം കങ്കണ റണാവത്. രാമായണം അടിസ്ഥാനമാക്കി അലൗകിക് ദേശായി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘സീത-ദി ഇൻകാർനേഷനി’ൽ സീതാ ദേവിയെ അവതരിപ്പിക്കുക കങ്കണയാകും.

ചിത്രത്തിന് കഥയും തിരക്കഥയും ഒരുക്കുന്നത് ബാഹുബലിക്കും കങ്കണയുടെ ഏറ്റവും പുതിയ ചിത്രം തലൈവിയ്ക്കും തിരക്കഥയൊരുക്കിയ കെ വി വിജയേന്ദ്ര പ്രസാദ് ആണ്. രചനയില്‍ സംവിധായകനും പങ്കാളിയാണ്.

തമിഴ്നാട് മുൻമുഖ്യമന്ത്രി ജയലളിതയുടെ ജീവിത കഥ പറഞ്ഞ തലൈവിയാണ് കങ്കണയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. എ.എൽ വിജയ് സംവിധാനം ചെയ്ത ചിത്രത്തിൽ ജയലളിതയായാണ് കങ്കണ വേഷമിട്ടത്.

cp-webdesk