Cinemapranthan

സോണി ലൈവിലൂടെ എത്തുന്ന ആദ്യ മലയാള ചിത്രം; ‘കാണെക്കാണെ’ റിലീസ് പ്രഖ്യാപിച്ച് നിർമ്മാതാവ് ടി ആർ ഷംസുദ്ധീൻ

സെപ്റ്റംബർ 17ന് ആണ് ചിത്രം സ്ട്രീമിംഗ് ആരംഭിക്കുന്നത്.

മായാനദിക്ക് ശേഷം ടൊവിനോ തോമസും, ഐശ്വര്യ ലക്ഷ്മിയും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ‘കാണെക്കാണെ’ സോണി ലൈവിലൂടെ പ്രദർശനത്തിന് എത്തുന്നു. സോണി ലൈവ് ഒ.ടി.ടി പ്ലാറ്റ്‌ഫോമിലൂടെ ആദ്യം എത്തുന്ന മലയാള ചിത്രമാണ് കാണെക്കാണെ. ചിത്രത്തിന്റെ നിർമാതാവ് ടി ആർ ഷംസുദ്ധീൻ ആണ് ഈ വിവരം പുറത്ത് വിട്ടത്. സെപ്റ്റംബർ 17ന് ആണ് ചിത്രം സ്ട്രീമിംഗ് ആരംഭിക്കുന്നത്.

ഉയരെക്ക് ശേഷം മനു അശോകനും ബോബി സഞ്ജയ് ടീമും ഒന്നിക്കുന്ന ചിത്രമാണിത്. 1983, ക്വീൻ എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ടി ആർ ഷംസുദ്ധീൻ ഡ്രീംകാച്ചർ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുക്കുന്ന പുതിയ ചിത്രമാണിത്.

ട്രാഫിക്, അയാളും ഞാനും തമ്മിൽ, ഹൗ ഓൾഡ് ആർ യു, കായംകുളം കൊച്ചുണ്ണി എന്നിങ്ങനെ ഒട്ടേറെ ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ ബോബി സഞ്ജയ് കൂട്ടുകെട്ട് ഉയരെക്ക് ശേഷം മനു അശോകനൊപ്പം വീണ്ടുമെത്തുമ്പോൾ ആരാധകരിൽ പ്രതീക്ഷകളും ഏറുകയാണ്.

പ്രേം പ്രകാശ്, റോണി ഡേവിഡ് രാജ് തുടങ്ങിയവരാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

ആൽബി ആന്റണിയാണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. അഭിലാഷ് ബാലചന്ദ്രനാണ് കാണെക്കാണെയുടെ എഡിറ്റിംഗ് നിർവ്വഹിക്കുന്നത്. ഗാനരചയിതാവ് വിനായക് ശശികുമാറിന്റെ വരികൾക്ക് സംഗീത സംവിധായകൻ രഞ്ജിൻ രാജ് ആണ് സംഗീതം പകരുന്നത്.

cp-webdesk