Cinemapranthan

മലയാളത്തിൽ നിർമാതാവാകാൻ ജോൺ ഏബ്രഹാം; ‘മൈക്ക്’ ആരംഭിച്ചു

അനശ്വര രാജന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിഷ്ണു പ്രസാദ് സംവിധാനം ചെയ്യുന്ന മൈക്ക് എന്ന ചിത്രമാണ് ജോണ്‍ എബ്രഹാമിന്റെ മലയാളത്തിലെ ആദ്യ നിർമ്മാണം.

മലയാള സിനിമയുടെ ഭാഗമാകാൻ ഒരുങ്ങി നിര്‍മാതാവുമായ ബോളിവുഡ് താരം ജോൺ ഏബ്രഹാം. നിര്‍മാണ രംഗത്തേക്കാനാണ് പാതിമലയാളിയായ താരം ആദ്യം എത്തുന്നത്. നവാഗതാനായ രഞ്ജിത്ത് സജീവന്‍, അനശ്വര രാജന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിഷ്ണു പ്രസാദ് സംവിധാനം ചെയ്യുന്ന മൈക്ക് എന്ന ചിത്രമാണ് ജോണ്‍ എബ്രഹാമിന്റെ മലയാളത്തിലെ ആദ്യ നിർമ്മാണം.

ആഷിക് അക്ബര്‍ അലി രചന നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിൽ ജിനു ജോസഫ്, അക്ഷയ് രാധാകൃഷ്ണന്‍, അഭിറാം, സിനി അബ്രഹാം എന്നിവരും മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കും. സിനിമയുടെ ചിത്രീകരണം ഇന്നലെ മൈസൂരില്‍ ആരംഭിച്ചു. കട്ടപ്പന, വൈക്കം, ധര്‍മ്മശാല എന്നിവിടങ്ങളാണ് മറ്റു പ്രധാന ലൊക്കേഷനുകള്‍.

ജെഎ എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറിൽ ഒരുങ്ങുന്ന സിനിമ അടുത്ത വർഷം പ്രദർശനത്തിന് എത്തും.

cp-webdesk