Cinemapranthan

സത്യൻ അന്തിക്കാട് സെറ്റിൽ ജോയിൻ ചെയ്ത് ജയറാം; വീഡിയോ പങ്കുവെച്ച് അണിയറപ്രവർത്തകർ

ഏഴ് വർഷങ്ങൾക്കു ശേഷം മീര ജാസ്മിനും ജയറാമും ഒന്നിക്കുന്ന സത്യൻ അന്തിക്കാട് ചിത്രം ചിത്രീകരണം പുരോഗമിക്കുകയാണ്. ഇപ്പോഴിതാ സിനിമയുടെ സെറ്റിൽ ജയറാം ജോയിൻ ചെയ്ത നിമിഷങ്ങളും മറ്റ് വിശേഷങ്ങളും കോർത്തിണക്കിയ ലൊക്കേഷൻ വിഡിയോ സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധേയമാവുകയാണ്.

ജൂലിയറ്റ് എന്ന കഥാപാത്രമായി മീര എത്തുന്ന ചിത്രത്തിൽ ഇന്നസെന്റ്, ശ്രീനിവാസൻ, ശ്രീലത, സിദ്ദിഖ്, അൽത്താഫ്, നസ്‌ലിൻ, ദേവിക എന്നിവരാണ് മറ്റ് അഭിനേതാക്കൾ. എസ്. കുമാർ ഛായാഗ്രഹണം. വിഷ്ണു വിജയ് സംഗീതം. മനു ജഗദ് കലാസംവിധാനവും സമീറ സനീഷ് വസ്ത്രലങ്കാരവും നിർവഹിക്കുന്നു. സെൻട്രൽ പിക്ചേഴ്സ് ആണ് ചിത്രം തിയറ്ററുകളിൽ എത്തിക്കുന്നത്.

cp-webdesk