Cinemapranthan

പലരും വന്ന് ചോദ്യം ചെയ്തിരുന്നു; ആ സിനിമയിൽ അഭിനയിച്ചതിന് വധഭീഷണി നേരിട്ടിരുന്നു: ജനാർദ്ദനൻ

ഈ സിനിമയുമായി ബന്ധപ്പെട്ട് പലരും വന്ന് തന്നെ ചോദ്യം ചെയ്തിരുന്നുവെന്നും അദ്ദേഹം പറയുന്നു

വില്ലൻ വേഷങ്ങളിൽ നിന്ന് കോമഡി കഥാപാത്രങ്ങളിലേക്ക് എത്തിയ നടനാണ് ജനാർദ്ദനൻ. സിബിഐ ഡയറികുറിപ്പ്, ആവനാഴി എന്നിങ്ങനെ ഒട്ടേറെ സിനിമകളിൽ വില്ലൻ വേഷങ്ങളിലൂടെ തിളങ്ങിയ താരം മേലേപ്പറമ്പിൽ ആൺവീടിലൂടെയാണ് കോമഡി വേഷങ്ങളിലേക്ക് എത്തിയത്. 1978 ൽ പുറത്തിറങ്ങിയ രാജൻ പറഞ്ഞ കഥ എന്ന സിനിമയിൽ അഭിനയിച്ചതിന്റെ പേരിൽ വധ ഭീഷണി നേരിട്ടിരുന്നുവെന്ന് നടൻ ജനാർദ്ദനൻ.

മണി എം.കെ നിർമ്മിച്ച് മണി സ്വാമി സംവിധാനം ചെയ്ത ചിത്രം അടിയന്തരാവസ്ഥക്കാലത്ത് നടന്ന രാജൻ കൊലപാതകത്തെ ആസ്പദമാക്കി ഒരുക്കിയതായിരുന്നു. ഒട്ടേറെ ചർച്ചകളിൽ ഇടം നേടിയ ചിത്രം അക്കാലത്ത് വിവാദങ്ങളിൽ അകപ്പെട്ടിരുന്നു. ഈ സിനിമയുമായി ബന്ധപ്പെട്ട് പലരും വന്ന് തന്നെ ചോദ്യം ചെയ്തിരുന്നുവെന്നും അദ്ദേഹം പറയുന്നു ബിഹൈൻവുഡ്സിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

പലരും വന്ന് ചോദ്യം ചെയ്തിരുന്നുവെന്നും അതിൽ നിന്നും തന്നെ രക്ഷപ്പെടുത്തിയ വ്യക്തിക്ക് കിട്ടിയ നിർദേശം ജനാർദ്ദനെനെ കൊന്ന് കളായാനായിരുന്നുവെന്നും ജനാർദ്ദനൻ പറയുന്നു. കൂടാതെ തുടക്കകാലത്ത് ശബ്ദത്തിൽ വ്യതിയാനങ്ങൾ കൊണ്ടുവന്ന് സംസാരിക്കാൻ പലരും ആവശ്യപ്പെട്ടിരുന്നുവെന്നും അതിന്റെ ഭാ​ഗമായി നടൻ മധുവിന്റെ പക്കൽ ഉപദേശം തേടി പോയിരുന്നുവെന്നും ജനാർദ്ദനൻ കൂട്ടിച്ചേർത്തു.

cp-webdesk