Cinemapranthan

ആരാണ് ഈ പെണ്‍കുട്ടിയെന്ന് സോഷ്യൽ മീഡിയ; ഐശ്വര്യ റായിക്ക് മറ്റൊരു അപര

ഒട്ടേറെ സിനിമ താരങ്ങളുടെ അപരന്മാരും അപരകളും പലപ്പോഴും ഏറെ ശ്രദ്ധ നേടാറുണ്ട്. സമൂഹമാധ്യമത്തിൽ ഇത്തരം സാദൃശ്യമുള്ളവരുടെ പല കഥകളും വീഡിയോകളും പലപ്പോഴും ചർച്ചയാവുകയും പതിവാണ്. അക്കൂട്ടത്തിൽ ഇപ്പോൾ ഏറ്റവും ശ്രദ്ധേയമായിരിക്കുന്നത് ഐശ്വര്യ റായ് ബച്ചനുമായി താരതമ്യം ചെയ്യപ്പെട്ട ഒരു പെൺകുട്ടിയുടെ ചിത്രങ്ങളും ഇൻസ്റ്റാഗ്രാം വീഡിയോകളുമാണ് ഇന്ന് ഏറെ വൈറൽ ആയിരിക്കുന്നത്.

ആഷിത സിംഗ് എന്നാണ് ഈ പെൺകുട്ടിയുടെ പേര്. ഐശ്വര്യ റായിയുടെ ചിത്രങ്ങളിലെ സംഭാഷണങ്ങൾക്കും ഗാനങ്ങൾക്കുമൊപ്പം അഭിനയിക്കുന്ന വീഡിയോകൾ പങ്കുവച്ചാണ് ആഷിത സിംഗ് ശ്രദ്ധനേടുന്നത്.

ആഷിത സിംഗ്

അവരുടെ ഇൻസ്റ്റഗ്രാം പ്രൊഫൈൽ കണ്ടതിനുശേഷം, നിരവധി ഉപയോക്താക്കൾ അവരുടെ പോസ്റ്റുകളുടെ കമന്റ് വിഭാഗത്തിൽ, ഐശ്വര്യയോട് എത്രത്തോളം സാമ്യമുണ്ടെന്ന് പരാമർശിച്ചു. ആഷിതയുടെ പ്രൊഫൈലിൽ നിരവധി റീലുകൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട്, അതിൽ ഐശ്വര്യയുടെ ഡയലോഗുകളും സിനിമകളിലെ പാട്ടുകൾക്കും ലിപ് സിങ്ക് ചെയ്യുന്നുണ്ട്.

ആഷിത സിംഗ്

1997 ലെ ഐശ്വര്യ, ബോബി ഡിയോൾ ചിത്രം ‘പ്യാർ ഹോ ഗയ’യിലെ ഗാനത്തിന്റെ ആഷിത ഒരുക്കിയ ഇൻസ്റ്റാഗ്രാം റീല് വീഡിയോ ഏറെ വൈറലായിരുന്നു.

ആഷിത സിംഗ്

ഈ അടുത്ത കാലത്താണ് മലയാളിയായ അമൃത സാജു എന്ന യുവതിയും ഇത്തരത്തിൽ ഐശ്വര്യയുമായി താരതമ്യം ചെയ്യപ്പെട്ടിരുന്നത്.

അമൃത സാജു

cp-webdesk