Cinemapranthan

പൃഥ്വിക്ക് ലുക്കും കഴിവുമുണ്ട്, റീമേക്ക് അല്ലായിരുന്നെങ്കിൽ ദേശീയ പുരസ്‌കാരം ലഭിക്കുമായിരുന്നു; രേഖ്‌സ്

ഭ്രമം റീമേക്ക് അല്ലായിരുന്നെങ്കിൽ പൃഥ്വിരാജിന് ദേശീയ പുരസ്‌കാരം ഉറപ്പായിരുന്നുവെന്ന് പ്രശസ്ത സബ്‌ടൈറ്റിലിസ്റ്റ് രേഖ്‌സ്. ട്വിറ്ററിലൂടെയാണ് ഇവർ പൃഥ്വിരാജിന്റെ അഭിനയത്തെ പ്രശംസിച്ച് രംഗത്ത് എത്തിയത്. അന്ധാദുൻ കണ്ടവർക്കും ഭ്രമം ഇഷ്ടപ്പെടുമെന്നും പൃഥ്വിരാജിന്റെ കഴിവിനെ താരതമ്യം ചെയ്യനാവില്ലെന്നും രേഖ്‌സ് ട്വീറ്റ് ചെയ്തു. ആമസോൺ പ്രൈമിൽ ആണ് ഭ്രമം റിലീസ് ചെയ്തത്. ചിത്രത്തിന്റെ സബ്‌ടൈറ്റിൽ ചെയ്തത് രേഖ്‌സാണ്.

‘ഭ്രമം റീമേക്ക് അല്ലായിരുന്നെങ്കിൽ പൃഥ്വിരാജ് നിങ്ങൾക്ക് ദേശീയ പുരസ്‌കാരം ലഭിക്കുമെന്ന കാര്യത്തിൽ 101 ശതമാനം ഉറപ്പാണ്. ഇനിയും ഒരുപാട് മുന്നോട്ട് പോകാനുണ്ട്. സൗത്ത് ഇന്ത്യൻ സിനിമയെ ലോക ഭൂപടത്തിൽ അടയാളപ്പെടുത്തണം. പൃഥ്വിരാജ് നമ്മുടെ നിധിയാണ്. പൃഥ്വിക്ക് ലുക്കും കഴിവുമുണ്ട്. അത് രണ്ടും എങ്ങനെ പ്രയോജനപ്പെടുത്തണമെന്ന വ്യക്തമായ ധാരണയുള്ള നടനാണ് അയാൾ’, രേഖ്‌സ് പറഞ്ഞു.

പൃഥ്വിരാജ്, ഉണ്ണി മുകുന്ദൻ, മംമ്ത മോഹൻദാസ് എന്നിവർ പ്രധാനവേഷങ്ങളിൽ എത്തുന്ന ചിത്രം, അന്ധാദുൻ’ എന്ന ബോളിവുഡ് ചിത്രത്തിന്റെ മലയാളം പതിപ്പാണ് ഭ്രമം. 2018ൽ പുറത്തിറങ്ങിയ ബോളിവുഡ് ചിത്രത്തിൽ തബു, ആയുഷ്മാൻ ഖുറാന, രാധിക ആപ്‌തെ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പൃഥ്വിരാജിന്റെ റോളിൽ ഹിന്ദിയിൽ എത്തിയത് ആയുഷ്മാൻ ഖുറാന ആണ്. ബ്ലാക്ക് കോമഡി ക്രൈം ത്രില്ലർ വിഭാഗത്തിലെ സിനിമയാണിത്.

cp-webdesk