Cinemapranthan
null

നാട്യ പ്രവീൺ പുരസ്‌കാര ജേതാവ് ശ്രീജിത്ത് മാരിയേലിന്റെ ജീവിത കഥ; ‘തഥാ ഗഥാ’ ചിത്രീകരണം പൂർത്തിയായി

ചിത്രത്തിന്റെ പോസ്റ്റർ ഷൈൻ ടോം ചാക്കോ, നരേൻ എന്നിങ്ങനെ മലയാളത്തിലെ പ്രമുഖ താരങ്ങൾ ചേർന്ന് നേരത്തെ റിലീസ് ചെയ്തിരുന്നു

null

ശ്രീ കലാക്ഷേത്രയുടെ ബാനറിൽ ശ്രീജിത്ത് മാരിയേൽ കഥയും സംവിധാനവും നിർവഹിക്കുന്ന ” തഥാ ഗഥാ “എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പാലക്കാട് പരുത്തിപ്പുള്ളി പൂതിരിക്കാവ് പ്രദേശങ്ങളിൽ പൂർത്തിയായി.”അത് ഇത് തന്നെ “എന്നതാണ് ചിത്രത്തിന്റെ പേരിന്റെ അർത്ഥം. നാട്യ പ്രവീൺ പുരസ്‌കാരം നേടിയ ശ്രീജിത്ത് മാരിയേലിന്റെ ജീവിത കഥ പറയുന്ന ഈ ചിത്രം അദ്ദേഹത്തിന്റെ തന്നെ ഡോക്യുമെന്ററി ആയ “യഥോ ഹസ്ത തഥോ മന”യുടെ പൂർണ്ണ ചലച്ചിത്ര രൂപമാണ്. ചിത്രത്തിന്റെ പോസ്റ്റർ ഷൈൻ ടോം ചാക്കോ, നരേൻ എന്നിങ്ങനെ മലയാളത്തിലെ പ്രമുഖ താരങ്ങൾ ചേർന്ന് നേരത്തെ റിലീസ് ചെയ്തിരുന്നു.

3 കാലഘട്ടങ്ങളുടെ കഥ പറയുന്ന ഈ ചിത്രം നിരവധി നൃത്ത നൃത്യങ്ങൾ കൊണ്ട് സമ്പുഷ്ടമാണ്. ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും സഹസംവിധാനവും നിർവഹിച്ചിരിക്കുന്നത് രാഷ്ട്രദീപിക സബ് എഡിറ്റർ ആയ ലിജിൻ കെ ഈപ്പൻ ആണ് .ക്യാമറ -വിനീത് ശോഭൻ .അസിസ്റ്റന്റ് ക്യാമറ മാൻ -കൃപേഷ്‌ .മേക്കപ്പ് -സജീവ് ഷൊർണൂർ . ഗാനരചന -കൃഷ്ണൻ മാസ്റ്റർ. പാടിയത് -പ്രകാശൻ മാസ്റ്റർ .ശ്രീജിത്ത് മാരിയേൽ ,ചിത്ര ബാബു ഷൈൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു

cp-webdesk

null
null