Cinemapranthan

‘ഉണ്ണിക്ക് സുന്ദരന്റെ പിറന്നാൾ ആശംസകൾ’: കാരിക്കേച്ചർ പങ്കുവെച്ച് ഹരിശ്രീ അശോകൻ

54-ാം പിറന്നാൾ ആഘോഷിക്കുന്ന ദിലീപിന് ജന്മദിനാശംസകൾ നേർന്ന് നടൻ ഹരിശ്രീ അശോകൻ പങ്കുവച്ച പോസ്റ്റ് സോഷ്യൽ മീഡിയയിൽ ചിരി പടർത്തുന്നു. ദിലീപ്-ഹരിശ്രീ അശോകൻ‌ കോമ്പോ ഒന്നിച്ച സൂപ്പർഹിറ്റ് ചിത്രം ഈ പറക്കും തളികയിലെ കഥാപാത്രങ്ങളുടെ കാരിക്കേച്ചർ കൂടെ ചേർത്താണ് ഹരിശ്രീ അശോകന്റെ പിറന്നാൾ ആശംസാ കുറിപ്പ്.

ഉണ്ണിക്ക് സുന്ദരന്റെ പിറന്നാൾ ആശംസകൾ‘ ഹരിശ്രീ അശോകൻ ഫേസ്ബുക്കിൽ കുറിച്ചു.

താഹയുടെ സംവിധാനത്തിൽ 2001ൽ പുറത്തിറങ്ങിയ ഈ പറക്കും തളിക ആ വർഷത്തെ ബ്ലോക്ക് ബസ്റ്റർ‌ ചിത്രങ്ങളിൽ ഒന്നായിരുന്നു. ഇന്നും മലയാളികൾ ആവർത്തിച്ച് കാണുന്ന ചിത്രം മലയാളികളുടെ എക്കാലത്തെയും പ്രിയപെട്ട ചിത്രങ്ങളിൽ ഒന്നാണ്. ഒടുവിൽ ഉണ്ണികൃഷണൻ,കൊച്ചിൻ ഹനീഫ, നിത്യ ദാസ്, സലിം കുമാർ,ബാബു നമ്പൂതിരി തുടങ്ങിയ താരനിര അണിനിരക്കുന്ന ചിത്രത്തിലെ കോമഡി രംഗങ്ങൾ ഇന്നും ഏറെ ഹിറ്റാണ്. ചിത്രത്തിലെ താമരാക്ഷൻ പിള്ള ബസ്സിനും എലിക്കുമെല്ലാം ഏറെ ആരാധകരുണ്ട്.

cp-webdesk