Cinemapranthan

‘കുറുപ്പിലൂടെ അയാൾ തിരിച്ച് വിൽക്കുന്നത് ഫാൻസിനെയോ, സിനിമ പ്രേമികളെയോ അല്ല, ഒരു വലിയ സംസ്കാരത്തെ കൂടിയാണ്’; സാജിദ് യഹിയ

ദുൽഖർ സൽമാൻ നായകനായി എത്തുന്ന ‘കുറുപ്പ്’ ഈ 12 ന് തിയറ്ററുകളിൽ എത്തുമ്പോൾ പ്രതീക്ഷയും സന്തോഷവും വാനോളമാണ്. മലയാള സിനിമക്ക് ഏകദേശം രണ്ട് വർഷത്തിന് മുൻപ് വരെ ഒരു സംസ്കാരമുണ്ടായിരുന്നു. ഉത്സവ ആരവങ്ങളോടെ ഉണർന്നിരുന്ന തിയറ്ററുകൾ, ആഗ്രഹങ്ങളും പ്രതീക്ഷകളും കഠിനാദ്ധ്വാനവും ചേർന്ന് ഉരുത്തിരിയുന്ന ഒരുപിടി ചിത്രങ്ങളാൽ സമൃദ്ധമായ മലയാള സിനിമ മേഖല.. കോവിഡ് കാലത്തെ ഇടവേളയിൽ തളർന്നു പോയ സിനിമാ മേഖലക്ക് ആ പഴയകാല സംസ്‍കാരം തിരിച്ചു നൽകുകയാണ് ‘കുറിപ്പ്’. ആരവങ്ങളും പ്രതീക്ഷകളും ഇങ്ങനെ ഉയരുമ്പോൾ ‘കുറുപ്പ്’ എന്ന ചിത്രത്തെക്കുറിച്ച് നടനും സംവിധായകനുമായ സാജിദ് യഹിയ പങ്ക് വെച്ച കുറിപ്പാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ‘ഒരു സംസ്കാരത്തിന്റെ വീണ്ടെടുക്കലിന് ഒരു യുവനടൻ തന്റെ സമ്പാദ്യം കൊണ്ട് വെച്ച ഒരു ബെറ്റും ഉണ്ട് എന്ന് സാജിദ് യഹിയ കുറിക്കുന്നു..

സാജിദ് യഹിയയുടെ കുറിപ്പ് വായിക്കാം

“ഒരു സംസ്കാരം നിലനിൽക്കാൻ സുകുമാരക്കുറുപ്പ് വരുമ്പോൾ ..!!!

രണ്ടു വർഷത്തെ ഇടവേള കഴിഞ്ഞു മലയാള സിനിമ വീണ്ടുമൊരു വെള്ളിയാഴ്ചയുടെ ആരവങ്ങളിലേക്ക് കടക്കുകയാണ്, കുറുപ്പിലൂടെ. OTT-കുറുപ്പിന് ഉറപ്പായും നൽകുമായിരുന്നു ഒരു സേഫ് സോൺ ധൈര്യപൂർവം വേണ്ടെന്ന് വെച്ചുകൊണ്ട്, ഈ ചൂത്‌ കളിക്ക് ഇറങ്ങാൻ നടനും നിർമാതാവും ആയ ദുൽകർ സൽമാൻ തീരുമാനിച്ച ആ നിമിഷത്തിന് മലയാള സിനിമയുടെ ഭാവി എന്ന അർഥം കൂടിയുണ്ട്.
അതിൽ ഒരു സംസ്കാരത്തിന്റെ വീണ്ടെടുക്കലിന് ഒരു യുവനടൻ തന്റെ സമ്പാദ്യം കൊണ്ട് വെച്ച ഒരു ബെറ്റും ഉണ്ട് . അതിൽ ജയിച്ചു കേറുക എന്നുള്ളത് വ്യക്തിയുടെ മാത്രം അല്ല, നമ്മൾ അടങ്ങുന്ന സമൂഹത്തിന്റെ ആവശ്യം കൂടിയാണ്.
കാരണം സിനിമ കാണാൻ പോകുക എന്നുള്ളത് ഒരു cultural phenomenon കൂടിയാണ്. അത് നിലനിൽക്കേണ്ടത് ഒരു സമൂഹത്തിന്റെ മെന്റൽ ഹെൽത്ത് ഇന്റെ തന്നെ ആവശ്യവും . എല്ലാം വീടുകളിലേക്ക് ചുരുങ്ങുമ്പോൾ വ്യക്തികൾ അനുഭവിക്കുന്ന മാനസികപിരിമുറുക്കങ്ങൾക്ക് ഈ കോവിഡ് കാലം തന്നെ സാക്ഷിയാണ്.
പുറത്ത് ഇറങ്ങി, സോഷ്യൽ gathering-ഇലൂടെ രൂപാന്തരപ്പെടുന്ന ഒരു ambience-ഇനിനാണ് മനുഷ്യമനസ്സുകളെ നല്ല രീതിയിൽ മുന്നോട്ട് നയിക്കാൻ ഉള്ള കെല്പുകൾ ഉള്ളത്. അതുകൊണ്ടാണ് മഹാനായ സ്പിൽബെർഗ് സിനിമ ശാലകളെ മഹാക്ഷേത്രങ്ങൾ എന്ന് വിശേഷിപ്പിച്ചതും. കാരണം ആ ക്ഷേത്രങ്ങളും ഒരുമയുടെ, സർഗാത്മകതയുടെ, കൂട്ടം കൂടലിന്റെ, സാമൂഹിക ഒത്തൊരുമയുടെ എല്ലാം ഇരുട്ട് ഇടം കൂടിയാണ്.

അങ്ങനെ ഉള്ള മറ്റു ഇടങ്ങളിൽ ചിലത് അമ്യൂസ്‌മെന്റുകൾ ആണ് .ചിലത് കലാരൂപങ്ങളും . എന്നാൽ കലയും അമ്യൂസ്‌മെന്റും ഒരുപോലെ അനുഭവിപ്പിക്കാൻ ഈ ഭൂമിയിൽ മറ്റൊന്നും ഇല്ലതാനും. പഴയകാല സിനിമ സംവിധായകരെ മന്ത്രികന്മാരുമായാണ് അന്നത്തെ സമൂഹം താരതമ്യപ്പെടുത്തിയത് അത്രേ. കാരണവും അത് തന്നെ. മനസിനെ കീഴ്പെടുത്തികൊണ്ട് , നയിച്ചുകൊണ്ട് നമ്മെ അമ്പരിപ്പിക്കാൻ സിനിമ പോലെ വേറൊന്നും ഇല്ല..

ഇവിടെ ആ മന്ത്രികന്മാരുടെ മഹാക്ഷേത്രങ്ങൾ ഈ വെള്ളിയാഴ്ച മുതൽ ദുല്കറിലൂടെ പുനർജനിക്കുമ്പോൾ ആ സംസ്കാരത്തിന് ഒരു തുടർച്ച ഉണ്ടാകും എന്ന കാര്യത്തിൽ എനിക്ക് നൂർ ശതമാനം ഉറപ്പുള്ളതും കാരണം കുറിപ്പിലൂടെ അയാൾ തിരിച്ച് വിൽക്കുന്നത് ഒരുപറ്റം ഫാന്സിനെയോ, സിനിമ പ്രേമികളെയോ മാത്രം അല്ല, ഒരു വലിയ സംസ്കാരത്തെ കൂടിയാണ്. എന്നും മനുഷ്യന് ആവശ്യം ആയി ഇവിടെ നിലനിൽക്കേണ്ട ഒരു പ്രതിഭാസത്തെ !”

cinema pranthan