Cinemapranthan

ആന്റണ്‍ ചെക്കോവിന്റെ നാടകങ്ങളെ അനുസ്മരിപ്പിക്കുന്നു; ‘കനകം കാമിനി കലഹ’ത്തെ പ്രശംസിച്ച് രഞ്ജിത്ത്

അതിഗംഭീരം. നിവിനും രതീഷിനും എല്ലാവര്‍ക്കും എന്റെ അനുമോദനങ്ങളും ആശംസകളും- രഞ്ജിത്ത് പറഞ്ഞു.

നിവിൻ പോളി നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് ‘കനകം കാമിനി കലഹം’. രതീഷ് ബാലകൃഷ്ണൻ പൊതുവാൾ എഴുതി സംവിധാനം ചെയ്ത ചിത്രം ഡിസ്‌നിപ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് പ്രദർശനത്തിന് എത്തിയത്. ഈ പ്ലാറ്റ്ഫോമിലൂടെ നേരിട്ട് പ്രേക്ഷകരിലേക്കെത്തുന്ന ആദ്യ മലയാള സിനിമ ‘കനകം കാമിനി കലഹം മികച്ച അഭിപ്രായമാണ് നേടുന്നത്. നിവിൻ പോളിക്കൊപ്പം വിനയ് ഫോർട്ടും, ഗ്രേസ് ആന്റണിയുമാണ് ചിത്രത്തിലെ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ഇപ്പോൾ ചിത്രത്തെ പ്രശംസിച്ച് രംഗത്ത് എത്തിരിക്കുകയാണ് സംവിധായകന്‍ രഞ്ജിത്ത്, നമ്മൾക്കൊപ്പം സഞ്ചരിക്കുന്ന സിനിമയാണ് കനകം കാമിനി കലഹമെന്നാണ് രഞ്ജിത്ത് പറയുന്നത്. ചിത്രത്തിലെ താരങ്ങൾ എല്ലാം ഏറ്റവും മികച്ച രീതിയിലാണ് അഭിനയിച്ചിരിക്കുന്നതും ഈ കാര്യം ചിത്രത്തിലെ പ്രധാന വേഷം കൈകാര്യം ചെയ്ത ജോയ് മാത്യുവിനോട് പറഞ്ഞുവെന്നും, ആന്റണ്‍ ചെക്കോവിന്റെ നാടകങ്ങളെ അനുസ്മരിപ്പിക്കുന്ന വിധമായിരുന്നു ചിത്രത്തിന്റെ അവതരണ ശൈലിയെന്നും രഞ്ജിത്ത് പറയുന്നു.

സമൂഹ മാധ്യമങ്ങളിലൂടെ ചിത്രത്തിന്റെ അണിയറ പ്രവർത്തകരാണ് ഇത്തരമൊരു വീഡിയോ പങ്കുവെച്ചത്

ഇളയമകനാണ് അച്ഛന്‍ ഈ സിനിമ എന്നോട് കാണണമെന്ന് പറയുന്നത്. ചില സിനിമകള്‍ ദിവസങ്ങളോളം നമുക്കൊപ്പം സഞ്ചരിക്കും. ഈ സിനിമ കണ്ടപ്പോഴും അതേ അനുഭവമാണ് എനിക്കുണ്ടായത്. നിങ്ങളില്‍ പലരും കണ്ടുവെന്ന് എനിക്കറിയാം. എന്നിരുന്നാലും പറയാതിരിക്കാന്‍ വയ്യ, കാരണം പുതിയ തലമുറയിലെ സംവിധായകരുടെ ആത്മാര്‍ഥവും വ്യത്യസ്തവുമായ ശ്രമങ്ങളെ കണ്ടില്ലെന്ന് നടിക്കാനാകില്ല. കണ്ടതിനെ അനുമോദിക്കാതിരിക്കാനും വയ്യ. ആന്റണ്‍ ചെക്കോവിന്റെ നാടകങ്ങളെ അനുസ്മരിപ്പിക്കുന്ന വിധമായിരുന്നു ചിത്രത്തിന്റെ അവതരണ ശൈലി. അഭിനയിച്ച എല്ലാവരും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. അതിഗംഭീരം. നിവിനും രതീഷിനും എല്ലാവര്‍ക്കും എന്റെ അനുമോദനങ്ങളും ആശംസകളും- രഞ്ജിത്ത് പറഞ്ഞു.

നിവിന്‍ പോളിയുടെ തന്നെ ബാനറായ പോളി ജൂനിയര്‍ പിക്‌ചേഴ്സ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത് ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ V2.0 എന്ന ആദ്യചിത്രത്തിലൂടെ തന്നെ മികച്ച നവാഗത സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കിയ രതീഷ് ബാലകൃഷ്ണന്‍ പൊതുവാളാണ്. സുധീഷ്, ജോയ് മാത്യു, ജാഫർ ഇടുക്കി, ശിവദാസൻ കണ്ണൂർ, സുധീർ പറവൂർ, രാജേഷ് മാധവൻ,വിൻസി അലോഷ്യസ് തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. വിനോദ് ഇല്ലംപള്ളി ഛായാഗ്രാഹണം നിർവ്വഹിക്കുന്നു.

ഗ്രേസ് ആന്റണി, വിനയ് ഫോര്‍ട്ട്, സുധീഷ്, ജോയ് മാത്യു, ജാഫര്‍ ഇടുക്കി, ശിവദാസന്‍ കണ്ണൂര്‍, സുധീര്‍ പറവൂര്‍, രാജേഷ് മാധവന്‍, വിന്‍സി അലോഷ്യസ് എന്നിവര്‍ മറ്റ് അഭിനേതാക്കള്‍. യാക്‌സന്‍ ഗാരി പെരേര, നേഹ നായര്‍ എന്നിവര്‍ സംഗീതം പകരുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിനോദ് ഇല്ലംപ്പള്ളി നിര്‍വ്വഹിക്കുന്നു.

എഡിറ്റിംങ്-മനോജ് കണ്ണോത്ത്,സൗണ്ട് ഡിസൈനര്‍-ശ്രീജിത്ത് ശ്രീനിവാസന്‍, കല-അനീസ് നാടോടി, കോസ്റ്റ്യൂംസ്-മെല്‍വി ജെ, മേക്കപ്പ്-ഷാബു പുല്‍പ്പള്ളി,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-പ്രവീണ്‍ ബി മേനോന്‍, പരസ്യകല-ഓള്‍ഡ് മോങ്ക്‌സ്, വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

cp-webdesk