Cinemapranthan

വ്യത്യസ്ത ലുക്കിൽ സൗന്ദര്യ റാണി കിം കർദാഷിയാൻ; അമ്പരന്ന് ആരാധകര്‍

താരത്തിന്‍റെ പുതിയ സ്റ്റൈലിനെ അമേരിക്കൻ ഹൊറർ സ്റ്റോറി എന്നാണ് വിശേഷിപ്പിച്ചത്‌

ഏറ്റവും ട്രെൻഡിങ്ങും വ്യത്യസ്തവുമായ ഫാഷൻ രീതികൾ പിന്തുടരുന്ന ഒരിടമാണ് ഹോളിവുഡ്. ഹോളിവുഡ് താരങ്ങളുടെ വിചിത്രവും സ്റ്റൈലിഷുമായ വേഷവിധാനങ്ങൾ ആരാധകർ ഉറ്റു നോക്കാറുണ്ട്. പലപ്പോഴും വിമർശനങ്ങൾക്കും പരിഹാസങ്ങൾക്കും ഇത് വഴി വെക്കുകയും ചെയ്യും.

ഇപ്പോഴിതാ അമേരിക്കൻ ടിവി താരവും മോഡലുമായ കിം കർദാഷിയാൻ അടുത്തിടെ ധരിച്ച വ്യത്യസ്‌ത ലുക്കിലുള്ള വസ്ത്രമാണ് ആരാധകർക്കിടയിൽ ചർച്ചയായത്.

കിം കർദാഷിയാന്‍റെ വേഷം കണ്ട ആരാധകർ താരം എങ്ങനെയാണ് ശ്വസിക്കുന്നത് എന്നാണ് അമ്പരന്നത്. ആളുകളെ അതിശയിപ്പിക്കുന്ന തരത്തില്‍ നടി സ്വയം വസ്ത്രങ്ങള്‍ കൊണ്ട് മൂടിയിരുന്നു….!! ശരീരം മാത്രമല്ല മുഖവും മറയ്ക്കുന്ന രീതിയില്‍ മാസ്കും ധരിച്ചിരുന്നു.

കിം തന്‍റെ ഈ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. സോഷ്യൽ മീഡിയ ഉപയോക്താക്കൾ താരത്തിന്‍റെ പുതിയ സ്റ്റൈലിനെ അമേരിക്കൻ ഹൊറർ സ്റ്റോറി എന്നാണ് വിശേഷിപ്പിച്ചത്‌.

cp-webdesk