Cinemapranthan

സ്വവർ​ഗാനുരാ​ഗ രംഗങ്ങൾ; എറ്റേണൽസിന് വിലക്കേർപ്പെടുത്തി സൗദിയും കുവൈറ്റും

ഇന്നാണ് ‘എറ്റേണൽസ്’ റിലീസ് ചെയ്യുന്നത്

മാർവെൽസിന്റെ പുതിയ ചിത്രമായ എറ്റേണൽസിന് വിലക്കേർപ്പെടുത്തി സൗദിയും കുവൈറ്റും. ചിത്രത്തിൽ സ്വവർ​ഗാനുരാ​ഗ രം​ഗങ്ങൾ ഉള്ളത് കൊണ്ടാണ് ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതി നിഷേധിച്ചിരിക്കുന്നത്. ഇന്നാണ് ‘എറ്റേണൽസ്’ റിലീസ് ചെയ്യുന്നത്. അതേസമയം യു എ ഇ’ൽ എറ്റേണൽസിന് വിലക്കില്ല.

നടൻ ഹാസ് സ്ലെയ്മൻ, ബ്രിയൻ ടെയ്റീ ഹെന്റി എന്നിവരാണ് ​എറ്റെർണൽസിലെ സ്വവർഗാനുരാഗികളായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആദ്യമായാണ് മാർവെൽ സിനിമാറ്റിക് യൂണിവേഴ്സ് തങ്ങളുടെ ചിത്രത്തിൽ ​ഗേ ആയി സൂപ്പർതാരങ്ങളെ കഥാപാത്രങ്ങളാക്കുന്നത്. ഹോളിവുഡ് സിനിമകൾ ഗൾഫ് രാജ്യങ്ങളിൽ പ്രദർശിപ്പിക്കുമ്പോൾ സാധാരണ ലൈംഗിക രംഗങ്ങൾ നീക്കം ചെയ്യാറുണ്ട്.

എറ്റേർണൽസിൽ ​ഗേ കഥാപാത്രങ്ങളെ ഉൾപ്പെടുത്തിയത് അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാൽ ​ഗൾഫ് രാജ്യങ്ങളിൽ ​ഗേ രംഗങ്ങൾ ഉള്ളതിനാൽ ചിത്രത്തിന് പ്രദർശനാനുമതി നിഷേധിച്ചത് വ്യാപക വിമർശനത്തിനിടയാക്കും.

മാർവലിന്റെ സൂപ്പർ ഹീറോ കോമിക്ക് പുസ്തകത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അക്കാദമി അവാർഡ് നേടിയ ക്ളോ സഹാവോയാണ്. ആഞ്ജലീന ജോളി, കിറ്റ് ഹാരിം​ഗ്ടൺ, റിച്ചാർഡ് മാഡൻ തുടങ്ങിയവരാണ് എറ്റേണൽസിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

cinema pranthan