Cinemapranthan

ഹാരി പോട്ടര്‍ ടീമിന്റെ ‘റീയൂണിയന്‍’; റിലീസ് ഇന്ന്

‘ഹാരി പോട്ടര്‍; റിട്ടേണ്‍ ടു ഹോഗ്‌വാര്‍ട്ട്‌സ്’ എന്ന പേരിലാണ് റീയൂണിയന്‍ എത്തുക

ഹാരി പോട്ടര്‍ ടീമിന്റെ ‘റീയൂണിയന്‍’ പുതുവത്സര ദിനത്തിൽ റിലീസ് ചെയ്യുന്നു. ടെലിവിഷനിലൂടെയും ഒടിടി പ്ലാറ്റ്‌ഫോമിലൂടെയുമാണ് റീയൂണിയന്‍ ഇന്ന് റിലീസ് ആവുക. ഹാരി പോട്ടര്‍ സീരിസിലെ ആദ്യ സിനിമ പുറത്തിറങ്ങിയിട്ട് ഇരുപത് വര്‍ഷം പൂര്‍ത്തിയാകുന്ന പശ്ചാത്തലത്തിലാണ് വീണ്ടും ചിത്രത്തിലെ കഥാപാത്രങ്ങളായ ഹാരിയും ഹെര്‍മിയോണും റോണ്‍ വീസ്‌ലിയുമെല്ലാം ഒരുമിച്ചുകൂടാന്‍ തീരുമാനിച്ചിരിക്കുന്നത്. ‘ഹാരി പോട്ടര്‍ 20ാം വാര്‍ഷികം: ഹോഗ്വാര്‍ട്ട്സിലേക്ക് ഒരു മടക്കം’ എന്ന പേരിലാണ് റീയൂണിയന്‍ എത്തുക.

ചിത്രത്തിന്റെ ട്രെയിലറിനൊപ്പം ‘ഹാരി പോട്ടര്‍; റിട്ടേണ്‍ ടു ഹോഗ്‌വാര്‍ട്ട്‌സി’ന്റെ പോസ്റ്ററും വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഡാനിയല്‍ റാഡ്ക്ലിഫ്, റൂപര്‍ട്ട് ഗ്രിന്റ്, എമ്മ വാട്‌സണ്‍, റോണ്‍, ഹെര്‍മിയോണ്‍ എന്നിവരാണ് പോസ്റ്ററിൽ ഉണ്ടായിരുന്നത്. ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളായ ഹെലീന ബോണ്‍ഹാം കാര്‍ട്ടര്‍, റോബി കോള്‍ട്രെയ്ന്‍, റാല്‍ഫ് ഫിയന്നസ്, ഗാരി ഓള്‍ഡ്മാന്‍, ഇമെല്‍ഡ സ്റ്റൗണ്ടണ്‍, ടോം ഫെല്‍ട്ടണ്‍, ജെയിംസ് ഫെല്‍പ്‌സ്, ഒലിവര്‍ ഫെല്‍പ്‌സ്, മാര്‍ക്ക് വില്യംസ്, ബോണി റൈറ്റ്, ആല്‍ഫ്രെഡ് എനോക്, മാത്യു ലൂയിസ്, ക്രിസ്, ഇവാന ലിഞ്ച്, ക്രിസ് കൊളംബസ് എന്നിവരും ഒത്തു ചേരുന്നുണ്ട്.

Harry Potter 20th Anniversary: Return to Hogwarts | Key Art | HBO Max

2001ലാണ് മാന്ത്രിക നോവല്‍ പരമ്പരയായ ഹാരി പോട്ടര്‍ ആദ്യമായി ചിത്രമായി റിലീസ് ചെയ്യുന്നത്. ഹാരി പോട്ടര്‍ എന്ന മാന്ത്രിക ബാലന്റെയും സുഹൃത്തുക്കളുടെയും സാഹസിക കഥകളാണ് ഏഴു പുസ്തകങ്ങളിലായി ജെ കെ റൗളിംഗ് എന്ന ബ്രിട്ടിഷ് എഴുത്തുകാരി അവതരിപ്പിച്ചത്. പരമ്പരയിലെ പുസ്തകങ്ങള്‍ എട്ടു ചലച്ചിത്രങ്ങളായി വാര്‍ണര്‍ ബ്രദേഴ്സ് പുറത്തിറക്കി. ലോകമെമ്പാടുമുള്ള ആരാധകരയുടെ പ്രിയപ്പെട്ട സിനിമയായി ഹാരി പോട്ടർ മാറുകയായിരുന്നു.

cinema pranthan