Cinemapranthan

‘നല്ല ഉദ്ദേശത്തോടെയാണ് ആ സിനിമയില്‍ അഭിനയിച്ചത്, എന്നാൽ അത് തെറ്റായി പോയി’; എഡ്ഡി റെഡ്‌മെയ്ന്‍

‘ദ ഡാനിഷ് ഗേള്‍’ എന്ന ചിത്രത്തില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ കഥാപാത്രമായാണ് എഡ്ഡി അഭിനയിച്ചത്

ഹോളിവുഡ് ചിത്രം ‘ദ ഡാനിഷ് ഗേളി’ല്‍ ട്രാന്‍സ്‌ജെന്‍ഡര്‍ ആയി അഭിനയിച്ചത് തെറ്റായി പോയെന്ന് സൂപ്പര്‍ താരം എഡ്ഡി റെഡ്‌മെയ്ന്‍. ‘നല്ല ഉദ്ദേശത്തോടെയാണ് ഞാന്‍ ആ സിനിമയില്‍ അഭിനയിച്ചത്. എന്നാല്‍ ഇപ്പോള്‍ അത് തെറ്റായി പോയെന്ന് തോന്നുന്നു’ ഓസ്‌കര്‍ ജേതാവ് കൂടിയായ എഡ്ഡി പറഞ്ഞു. സണ്‍ഡേ ടൈംസിനോട് ആണ് എഡ്ഡി പ്രതികരിച്ചത്.

ട്രാന്‍സ്‌ജെന്‍ഡറുകളുടെ കഥ പറയുന്ന സിനമകളുടെ വിജയങ്ങള്‍ക്ക് പിന്നില്‍ ട്രാന്‍സ് അല്ലാത്ത ആളുകളാണ് അഭിനയിക്കുന്നത്. അത് ഭാവിയില്‍ മാറുമെന്ന് പ്രതീക്ഷിക്കുന്നതായും എഡ്ഡി റെഡ്‌മെയ്ന്‍ പറഞ്ഞു.

ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ ലോകത്തിലെ ആദ്യത്തെ ആളുകളിൽ ഒരാളായ ലിലി എല്‍ബെ ട്രാന്‍സ്‌ജെന്‍ഡര്‍ കഥാപാത്രമായാണ് എഡ്ഡി അഭിനയിച്ചത്. ചിത്രത്തിലെ അഭിനയത്തിന് ഏറെ പ്രശംസ കിട്ടിയെങ്കിലും ഒരു യഥാര്‍ത്ഥ ട്രാന്‍സ്‌ജെന്‍ഡറിനെ വെച്ച് അഭിനയിപ്പിക്കാമെന്ന് അഭിപ്രായമുയർന്നിരുന്നു.

ഓസ്കാർ ജേതാവായ എഡ്‌ഡി ‘ദ തിയറി ഓഫ് എവരിതിങ്’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് എഡ്ഡിക്ക് ഓസ്കാർ പുരസ്‌കാരം ലഭിക്കുന്നത്. പ്രശസ്ത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ്ങിന്റെ ജീവിത കഥ പറഞ്ഞ ചിത്രമാണ് ‘ദ തിയറി ഓഫ് എവരിതിങ്’.

ചിത്രത്തിലെ പ്രകടനത്തിന് ഓസ്കാർ ലഭിച്ച് മാസങ്ങൾക്ക് ശേഷമാണ് ഡാനിഷ് ഗേൾ പുറത്തിറങ്ങുന്നത്. ‘ദ ഡാനിഷ് ഗേള്‍’ ചിത്രത്തിലെ അഭിനയത്തിന് എഡ്ഡി റെഡ്‌മെയ്ന് ഓസ്‌ക്കാര്‍ നോമിനേഷന്‍ ലഭിച്ചിരുന്നു. 2015 ലാണ് ചിത്രം റിലീസ് ചെയ്തത്.

cinema pranthan