Cinemapranthan

ഇന്‍സ്റ്റാഗ്രാമില്‍ ഏറ്റവും കൂടുതല്‍ വരുമാനമുള്ളവരുടെ പട്ടികയിൽ വിരാട് കോഹ്ലിയും പ്രിയങ്ക ചോപ്രയും

പോര്‍ച്ചുഗീസ് താരം ക്രിസ്റ്റിയാനോ റൊണാൾഡോയാണ് ലോക പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്

ഇന്‍സ്റ്റാഗ്രാമില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന സെലിബ്രിറ്റികളുടെ പട്ടികയിൽ ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയും. ലോക പട്ടികയിൽ 19-ാം സ്ഥാനത്തുള്ള വിരാട് കോഹ്‌ലി ആണ് ഇന്ത്യൻ സെലിബ്രിറ്റികളിൽ ആദ്യം. രണ്ടാം സ്ഥാനത്ത് ബോളിവുഡ് നടി പ്രിയങ്ക ചോപ്രയും ഉണ്ട്. ലോക പട്ടികയിൽ 27-ാം സ്ഥാനത്ത് ആണ് പ്രിയങ്ക.

ഒരു ഇസ്റ്റാഗ്രാം പോസ്റ്റിന് 680000 ഡോളർ ആണ് കോഹ്‌ലിക്ക് ലഭിക്കുന്നത്. 403000 ഡോളറാണ് പ്രിയങ്ക ചോപ്രക്ക് ലഭിക്കുന്നത്. ആദ്യത്തെ അമ്പത് പേരുടെ പട്ടികയിൽ എത്തിയ ഇന്ത്യൻ സെലിബ്രിറ്റികളാണ് കോഹ്‌ലിയും, പ്രിയങ്കയും. മറ്റു ഇന്ത്യൻ താരങ്ങൾ ആരും പട്ടികയിൽ ഇടം പിടിച്ചിട്ടില്ല.

പോര്‍ച്ചുഗീസ് താരം ക്രിസ്റ്റിയാനോ റൊണാൾഡോയാണ് ലോക പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്. 1604000 ഡോളറാണ് ഒരു പട്ടികയിൽ നിന്നും ക്രിസ്റ്റിയാനോക്ക് ലഭിക്കുന്നത്. അമേരിക്കന്‍ നടന്‍ ഡ്വെയ്ന്‍ ജോണ്‍സണാണ് രണ്ടാം സ്ഥാനത്ത്. 1523000 ഡോളാറാണ് ഒരു പോസ്റ്റിനു ഡ്വെയ്ന്‍ നേടുന്നത്.

ആദ്യ പത്തില്‍ ഇടം നേടിയ മറ്റൊരു ഫുട്ബോൾ താരം ലയണല്‍ മെസ്സിയാണ്. ഒരു പോസ്റ്റിന് 1169000 ഡോളാറാണ് മെസ്സിക്ക് ലഭിക്കുന്നത്. പട്ടികയിൽ ഏഴാം സ്ഥാനത്ത് ആണ് മെസ്സി. അരിയാനെ ഗ്രാന്‍ഡെ, കൈയില്‍ ജെന്നെര്‍, സെലേന ഗോമസ് എന്നിവരാണ് മൂന്നും നാലും അഞ്ചും സ്ഥാനത്തുള്ളത്. കിം കാര്‍ദിഷിയാന്‍, ബിയോണ്‍സ്, ജെസ്റ്റിന്‍ ബെയ്‌ബെര്‍, കെന്‍ഡാല്‍ ജെന്നല്‍ എന്നിവരും ആദ്യ പത്തിൽ ഇടം നേടിയവരിൽ പെടുന്നു.

cinema pranthan