Cinemapranthan

പുലർച്ചെ മൂന്ന് മണിക്ക് ലൊക്കേഷനിലെത്തി ശ്രീനിവാസൻ; ഇതാണ് ഡെഡിക്കേഷന്‍ എന്ന് വിജയ് ബാബു

കീടം എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിലുള്ള ഫോട്ടോയാണ് വിജയ് ബാബു പങ്കുവെച്ചത്

മലയാള സിനിമാ നടനും തിരക്കഥാകൃത്തും സം‌വിധായകനും അതിലുപരി നർമ്മത്തിന് പുതിയ ഭാവം സൃഷ്ട്ടിച്ച താരമാണ് ശ്രീനിവാസൻ. താൻ ചെയ്ത കഥാപാത്രങ്ങൾക്കെല്ലാം തനതായ ശൈലി നൽകി കൊണ്ട് മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന ഒരാളാണ് ശ്രീനിവാസൻ. ഇപ്പോഴിതാ താരത്തോടൊപ്പമുള്ള ലൊക്കേഷൻ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ് നടൻ വിജയ് ബാബു. ചിത്രത്തിനൊപ്പം ‘ഈ വയസിലും അതിരാവിലെ മൂന്ന് മണിക്ക് ലൊക്കേഷനിലെത്തിയ ഡെഡിക്കേഷന്‍’ എന്നും വിജയ് ബാബു കൂട്ടി ചേർത്തിരുന്നു.

കീടം എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിലുള്ള ഫോട്ടോയാണ് വിജയ് ബാബു പങ്കുവെച്ചത്. ദേശീയ-സംസ്ഥാന അവാര്‍ഡുകള്‍ സ്വന്തമാക്കിയ രാഹുല്‍ റിജിയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. രജിഷ വിജയനാണ് ചിത്രത്തിൽ നായികാ വേഷത്തിൽ എത്തുന്നത്.

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരനായ ശ്രീനിവാസന്റെ ചിത്രങ്ങൾക്കും കഥാപാത്രങ്ങൾക്കും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. ജിസ് ജോയിയുടെ സംവിധാനത്തിൽ ഒരുങ്ങിയ മോഹന്‍കുമാര്‍ ഫാന്‍സാണ് ശ്രീനിവാസന്റെതായി പുറത്തിറങ്ങിയ അവസാന ചിത്രം. അദ്ദേഹം ഏറ്റവും ഒടുവിൽ അഭിനയിച്ചു പൂർത്തിയാക്കിയ ചിത്രമാണ് ‘പ്യാലി’.

cinema pranthan