Cinemapranthan

28 വർഷങ്ങൾക്ക് ശേഷം പ്രിയദർശനും ഉർവശിയും വീണ്ടും ഒന്നിക്കുന്നു

പ്രിയദർശന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘അപ്പത്ത’എന്ന ചിത്രത്തിലാണ് ഉർവശി അഭിനയിക്കുന്നത്

28 വർഷത്തെ ഇടവേളയ്ക്ക് ശേഷം പ്രിയദർശനും ഉർവശിയും വീണ്ടും ഒന്നിക്കുന്നു. 1993 ലെ പ്രിയദർശൻ ചിത്രം മിഥുനത്തിൽ നായിക കഥാപാത്രത്തെയാണ് ഉർവശി അവതരിപ്പിച്ചത്. എന്നാൽ അതിനു ശേഷം മറ്റൊരു പ്രിയദർശൻ ചിത്രത്തിലും ഉര്വ്വശി മുഖം കാണിച്ചിരുന്നില്ല. ഇപ്പോൾ 2 പതിറ്റാണ്ടുകൾക്കിപ്പുറമുള്ള ഒത്തുചേരൽ ഒരു തമിഴ് ചിത്രത്തിലൂടെയാണ്.

പ്രിയദർശന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘അപ്പത്ത’എന്ന ചിത്രത്തിലാണ് ഉർവശി അഭിനയിക്കുന്നത്. ഉർവശിയുടെ 700 ആം ചിത്രമാണ് അപ്പത്ത എന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത.

സിനിമയുടെ ലൊക്കേഷനില്‍ ഉര്‍വശിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് പ്രിയദര്‍ശന്‍ ഈ സന്തോഷ വാർത്ത പുറത്തുവിട്ടത്.
‘മിഥുനം കഴിഞ്ഞ് ഏറെ നാളുകൾക്കു ശേഷമുള്ള ഒത്തുചേരൽ. വരാനിരിക്കുന്ന തമിഴ് ചിത്രമായ ‘അപ്പത്ത’യിൽ വീണ്ടും ഒന്നിക്കുന്നു. എന്നായിരുന്നു പ്രിയദർശന്റെ വാക്കുകൾ.

മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹമാണ് പ്രിയദര്‍ശന്റേതായി പുറത്തിറങ്ങാനുള്ള ഏറ്റവും പുതിയ ചിത്രം. മോഹന്‍ലാലാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രം ഡിസംബര്‍ 2 ന് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.

മലയാളത്തിൽ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലാണ് ഉർവശി അവസാനമായി അഭിനയിച്ചത്. ‘ കേശു ഈ വീടിന്റെ നാഥൻ ‘ എന്ന സിനിമയാണ് ഉർവശിയുടേതായി ഇറങ്ങാനിരിക്കുന്ന അടുത്ത ചിത്രം. കൂടാതെ തമിഴിൽ ‘സൂരറൈ പോട്രു’, ‘മൂക്കൂത്തി അമ്മാൻ’ എന്നീ ചിത്രങ്ങളാണ് താരത്തിന്റെതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രങ്ങൾ.

cinema pranthan