Cinemapranthan

നാളെ മുതൽ കേരളത്തിന് തമ്പാൻ ‘കാവൽ’ ഉണ്ടാകും

രാവിലെ 7.30 മുതല്‍ ചിത്രത്തിന്‍റെ സ്‌പെഷ്യല്‍ ഫാന്‍സ് ഷോ ആരംഭിക്കും

കാത്തിരിപ്പുകൾക്കും പ്രതീക്ഷകൾക്കും ഇനി മണിക്കൂറുകളുടെ ദൂരമേ ഉള്ളു. നാളെ മുതൽ കേരളത്തിന് കാവൽ ആയി തമ്പാൻ ഉണ്ടാകും. കോവിഡ് പ്രതിസന്ധി തീർത്ത ഇടവേളക്ക് ശേഷം വീണ്ടും തിയറ്ററുകൾ നിറക്കാൻ എത്തുന്ന ആദ്യ സൂപ്പർതാര ചിത്രമാണ് സുരേഷ് ഗോപിയുടെ ‘കാവൽ’. നാളെയാണ് ചിത്രത്തിന്റെ റിലീസ്. തമ്പാൻ എന്ന കഥാപാത്രമായി സുരേഷ് ഗോപി എത്തുമ്പോൾ പ്രേക്ഷകരും ആവേശത്തിലാണ്.

കേരളത്തില്‍ മാത്രം 220 സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. രാവിലെ 7.30 മുതല്‍ ചിത്രത്തിന്‍റെ സ്‌പെഷ്യല്‍ ഫാന്‍സ് ഷോ ആരംഭിക്കും. 14 ജില്ലകളിലും സ്‌പെഷ്യല്‍ ഫാന്‍സ് ഷോ സംഘടിപ്പിച്ചിട്ടുണ്ട്. കേരളത്തോടൊപ്പം വ്യാഴാഴ്ചയാണ് കാവൽ ഗൾഫ് രാജ്യങ്ങളിലും റിലീസാവുക.​

അതേ സമയം നിരാലംബരായ വനിതകള്‍ക്ക് പ്രതീക്ഷ നൽകുന്നതാണ് ‘കാവൽ’ എന്ന ചിത്രമെന്ന് സുരേഷ് ഗോപി പറഞ്ഞു. വിസ്മയ, ഉത്തര തുടങ്ങിയവരെ പോലെ ഒരുപാടു പെൺകുട്ടികൾ കേരളത്തിൽ ജീവിക്കുന്നുണ്ട്. അവർക്കൊക്കെ കാവലായി താനെന്നുമുണ്ടാകണമെന്നാണ് ആഗ്രഹം എന്നും, സിനിമ സമൂഹത്തിൽ വലിയ സ്വാധീനം ചെലുത്തുന്ന കലയെന്ന നിലയ്ക്ക് കാവൽ അവര്‍ക്ക് പ്രതീക്ഷകൾ നൽകുമെന്നും സുരേഷ് ഗോപി പറഞ്ഞു.

കാവൽ ഒരു ആക്ഷൻ സിനിമയല്ലന്നും, ചിത്രമൊരു ഇമോഷണൽ ഫാമിലി ഡ്രാമയാണെന്നും എന്നാൽ ആക്ഷന്റെ പശ്ചാത്തലം സിനിമക്കുണ്ടെന്നും സംവിധായകൻ രഞ്ജി പണിക്കർ പറഞ്ഞു. സുരേഷ് ഗോപിക്കൊപ്പം രഞ്ജി പണിക്കരും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. റേച്ചൽ ഡേവിഡ്‌ ആണ് നായികാ.

ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജാണ് ചിത്രം നിര്‍മ്മിക്കുന്നത്. രഞ്ജി പണിക്കരും ചിത്രത്തില്‍ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്യുന്നുണ്ട്.സുരേഷ് കൃഷ്ണ, സന്തോഷ് കീഴാറ്റൂര്‍, ശങ്കര്‍ രാമകൃഷ്ണന്‍,ശ്രീജിത്ത് രവി, രാജേഷ് ശര്‍മ്മ, കിച്ചു ടെല്ലസ്, കണ്ണന്‍ രാജന്‍ പി ദേവ് തുടങ്ങിയവര്‍ ചിത്രത്തില്‍ അണിനിരക്കുന്നു. ഛായഗ്രഹണം നിഖില്‍ എസ് പ്രവീണ്‍ നിര്‍വ്വഹിക്കുന്നു. കല ദിലീപ് നാഥ്, മേക്കപ്പ് പ്രദീപ് രംഗനുമാണ്

cinema pranthan