Cinemapranthan

പർദ്ദയണിഞ്ഞ് എത്തി സായി പല്ലവി; ഒപ്പമിരുന്ന് സിനിമ കണ്ടിട്ടും തിരിച്ചറിയാതെ ആരാധകർ

സായി പല്ലവിയുടെ പുതിയ ചിത്രമായ ‘ശ്യാം സിന്‍ഹ റോയി’ കാണാനാണ് താരം പര്‍ദയും ബുര്‍ഖയുമണിഞ്ഞ് തീയേറ്ററില്‍ എത്തിയത്

ആരാധകര്‍ തിരിച്ചറിയാതിരിക്കാന്‍ പര്‍ദ്ദ ധരിച്ച് സിനിമക്കെത്തിയ നടി സായി പല്ലവിയുടെ വിഡിയോയും ചിത്രങ്ങളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. സായി പല്ലവിയുടെ പുതിയ ചിത്രമായ ‘ശ്യാം സിന്‍ഹ റോയി’ കാണാനാണ് താരം പര്‍ദയും ബുര്‍ഖയുമണിഞ്ഞ് തീയേറ്ററില്‍ എത്തിയത്. സിനിമ കഴിഞ്ഞു തിയറ്ററിനു പുറത്ത് ഇറങ്ങുന്നത് വരെയും സായി പല്ലവിയെ ആരും തിരിച്ചറിഞ്ഞിരുന്നില്ല.

ഡിസംബര്‍ 24 നാണു ‘ശ്യാം സിന്‍ഹ റോയി’ റിലീസ് ചെയ്തത്. നാനി ആണ് ചിത്രത്തിലെ നായകൻ. സായ് പല്ലവിക്കൊപ്പം മലയാളി താരം മഡോണ സെബാസ്റ്റ്യനും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സായി പല്ലവിയുടെ ആദ്യ ചിത്രമായ ‘പ്രേമത്തിലും’ സായിയും മഡോണയും ഒരുമിച്ചു അഭിനയിച്ചിരുന്നു.

രാഹുല്‍ രവീന്ദ്രന്‍, അഭിനവ് ഗോതമം, ലീല സാസംണ്‍ മനീഷ് വാദ്വ ബരുണ്‍ ചന്ദ തുടങ്ങിയവരാണ് ‘ശ്യാം സിന്‍ഹ റോയി’ലെ മറ്റ് അഭിനേതാക്കള്‍. നിഹാരിക എന്റർടൈൻമെന്റിന്റെ ബാനറിൽ ശ്രീ വെങ്കട്ട് ബോയ്‍നപ്പള്ളിയാണ് ‘ശ്യാം സിൻഹ റോയി’ നിര്‍മിച്ചിരിക്കുന്നത്. പ്രൊഡക്‌ഷൻ ഡിസൈനർ: അവിനാശ്.

cinema pranthan