Cinemapranthan

റിസബാവയുടെ കോവിഡ് പരിശോധന ഫലം പോസിറ്റിവ്; പൊതുദർശനം ഒഴിവാക്കി; സംസ്കാരം നാളെ

കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് പൊതുദർശനം ഒഴിവാക്കിയിരിക്കുകയാണ്

അന്തരിച്ച നടൻ റിസബാവയുടെ കോവിഡ് പരിശോധന ഫലം പോസിറ്റിവ് ആയി. കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് പൊതുദർശനം ഒഴിവാക്കിയിരിക്കുകയാണ്. സംസ്‍കാരം നാളെ നടക്കും. പെട്ടന്നുണ്ടായ സ്‌ട്രോക്കിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ ആരോഗ്യ നില മോശമായതിനാല്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.

നാടകത്തിലൂടെ അഭിനയ രംഗത്തെത്തിയ റിസബാവ 1990-ൽ ഷാജി കൈലാസ് സംവിധാനം ചെയ്ത ‘ഡോ.പശുപതി’ എന്ന സിനിമയിൽ നായകനായിട്ടായിരുന്നു മലയാള സിനിമയിലേക്ക് പ്രവേശിക്കുന്നത്. എന്നാൽ അതേ വർഷം പുറത്തിറങ്ങിയ സിദ്ധിഖ്-ലാലിന്‍റെ ‘ഇൻ ഹരിഹർ നഗർ’ എന്ന ചിത്രത്തിലെ ജോൺ ഹോനായ് എന്ന വില്ലൻ കഥാപാത്രത്തോടെ റിസബാവ ശ്രദ്ധിക്കപ്പെടുകയായിരുന്നു. മലയാള സിനിമയിൽ എണ്ണമറ്റ വില്ലൻ വേഷങ്ങൾ റിസബാവ കാഴ്ച്ചവെച്ചു. വില്ലൻ വേഷങ്ങൾക്ക് പുറമെ സ്വഭാവ നടനായും ക്യാമറയ്ക്ക് മുന്നിലെത്തി. സിനിമയ്ക്ക് പുറമെ മലയാള സീരിയലുകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ റിസബാവക്ക് സാധിച്ചു. അഭിനയത്തിന് പുറമെ ഡബ്ബിങ്ങ് ആർട്ടിസ്റ്റ് കൂടിയായിരുന്നു റിസബാവ. നാല് സിനിമകൾക്ക് വേണ്ടി അദ്ദേഹം ശബ്ദം നൽകിയിട്ടുണ്ട്.

1966 സെപ്റ്റംബർ 24 ന് കൊച്ചിയിലാണ് റിസ ബാവയുടെ ജനനം. തോപ്പുംപടി സെന്റ് സെബാസ്റ്റ്യൻ സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ആദ്യകാല നാടക ചലചിത്ര നടനും ഗായകനും സംഘാടകനുമായ ശ്യാമൾ എന്ന ചുരുക്കപ്പേരിലാണ് അറിയപ്പെട്ടിരുന്നത്. 50 വർഷങ്ങളായി അഭിനയ രംഗത്ത് ഉണ്ട്.

cp-webdesk