Cinemapranthan

‘എല്ലാവരുടെയും പേരുകൾ ഉൾപ്പെടുത്തിക്കൊണ്ടൊരു പോസ്റ്റർ’; ‘നോ വേ ഔട്ട്’ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്ത്

‘സി പി സ്റ്റോറീസ് കഫേയിൽ’ വെച്ച് നടന്ന ചടങ്ങിൽ ആണ് പോസ്റ്റർ റിലീസ് ചെയ്യ്തത്

രമേഷ് പിഷാരടി നായകനായി എത്തുന്ന പുതിയ ചിത്രം ‘നോ വേ ഔട്ട്’ സെക്കന്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. സാധാരണ പോസ്റ്ററുകളിൽ നിന്നും വ്യത്യസ്തമായി സിനിമയിൽ പ്രവർത്തിച്ച എല്ലാ ആൾക്കാരുടെയും പേരുകൾ ഉൾപ്പെടുത്തി കൊണ്ടുള്ള പോസ്റ്റർ ആണ് റിലീസ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം വൈറ്റില ‘സി പി സ്റ്റോറീസ് കഫേയിൽ’ വെച്ച് നടന്ന ചടങ്ങിൽ ആണ് പോസ്റ്റർ റിലീസ് ചെയ്യ്തത്. ‘സിനിമ സ്വപ്നം കാണുന്നവന്റെ മാത്രമല്ല, അതിൽ ജോലി ചെയ്യുന്ന എല്ലാവരുടെയും കൂടിയാണ്’ എന്ന് സംവിധായകൻ നിതിൻ ദേവീദാസ് പറഞ്ഞു.

‘ക്യാമറയ്ക്കു മുന്നിൽ നിന്ന 4 പേർക്ക് വേണ്ടി 40 ഓളം പേര് കുറെയധികം ദിവസം അധ്വാനിച്ചു. “No way out “ന് ഒപ്പം നിന്ന എല്ലാവരുടെയും പേരുകൾ ഉൾപ്പെടുത്തിക്കൊണ്ടൊരു പോസ്റ്റർ’ എന്നാണ് രമേഷ് പിഷാരടി തന്റെ ഫേസ്ബുക്കിൽ പോസ്റ്റർ പങ്ക് വെച്ചുകൊണ്ട് കുറിച്ചത്.

നിതിൻ ദേവീദാസ് ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവ്വഹിക്കുന്നത്. റെമോ എന്റർടൈൻമെൻറ്സിന്റെ ബാനറിൽ റെമോഷ് ആണ് ചിത്രം നിർമ്മിക്കുന്നത്. രമേഷ് പിഷാരടിക്കൊപ്പം ധർമജൻ ബോൾഗാട്ടി, ബേസിൽ ജോസഫ്, രവീണ എൻ എന്നിവരും ചിത്രത്തിൽ വേഷമിടുന്നു.

ഛായാഗ്രഹണം നിർവ്വഹിക്കുന്നത് വർഗീസ് ഡേവിഡ്. എഡിറ്റിംഗ് കെ ആർ മിഥുൻ. സംഗീത സംവിധാനം കെ ആർ രാഹുൽ. ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ ആകാശ് രാംകുമാർ. അസിസ്റ്റന്റ് ഡയറക്ടർസ് ജിഷ്ണു രാജ് പിഷാരടി, ബേസിൽ പ്രസാദ്, വിഘ്‌നേഷ് ഗുരുലാൽ, അനീഷ് മോഹൻ. മേക്കപ്പ് അമൽ ചന്ദ്രൻ. വസ്ത്രാലങ്കാരം സുജിത് മട്ടന്നൂർ. പ്രൊഡക്ഷൻ കൺട്രോളർ വിനോദ് പറവൂർ.

cp-webdesk