Cinemapranthan

ചികിത്സ പിഴവെന്ന് ആരോപിച്ചു ആരാധകരുടെ ഭീഷണി; പുനീതിന്റെ കുടുംബ ഡോക്ടർക്ക് പോലീസ് സുരക്ഷ

ആരാധകർക്കിടയിൽ ഉയരുന്ന അഭ്യൂഹങ്ങളിൽ ആശങ്കയുണ്ടെന്ന് അസോസിയേഷൻ മുഖ്യമന്ത്രിയ്ക്ക് നൽകിയ കത്തിൽ വ്യക്തമാക്കി

കന്നഡ നടൻ പുനീത് രാജ്കുമാറിനെ ചികിത്സിച്ച ഡോക്ടർക്ക് പൊലീസ് സുരക്ഷ ഏർപ്പെടുത്തി. ചികിത്സയിൽ പിഴവ് വന്നതിനെ തുടർന്നാണ് താരത്തിന് മരണം സംഭവിച്ചത് എന്ന ആരോപണങ്ങളും, ഭീഷണികളും സമൂഹ മാധ്യമങ്ങളിൽ ഉയരുന്ന സാഹചര്യത്തിലാണ് ഡോകട്ർ രമണ റാവുവിനു ബംഗളൂരു പോലീസ് സുരക്ഷാ ഏർപ്പെടുത്തിരിക്കുന്നത്.

വിക്രം ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ധൻ ആണ് ഡോ രമണ റാവു. അതേ സമയം താരത്തെ ചികിത്സിച്ച മറ്റ് ആരോഗ്യപ്രവർത്തകർക്കും പൊലീസ് സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് പ്രൈവറ്റ് ഹോസ്പിറ്റൽസ് ആൻഡ് നഴ്‌സിംഗ് ഹോംസ് അസോസിയേഷൻ മുഖ്യമന്ത്രിയെ സമീപിച്ചിരുന്നു. ആരാധകർക്കിടയിൽ ഉയരുന്ന അഭ്യൂഹങ്ങളിൽ ആശങ്കയുണ്ടെന്ന് അസോസിയേഷൻ മുഖ്യമന്ത്രിയ്ക്ക് നൽകിയ കത്തിൽ വ്യക്തമാക്കി.

ഹൃദയാഘാതത്തെ തുടര്‍ന്നു ഒക്‌ടോബർ 29 നാണു പുനീത് ലോകത്തോട് വിടവാങ്ങിയത്. ജിമ്മില്‍ വ്യായാമത്തിനിടെ ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പച്ച പുനീതിനെ അടുത്തുള്ള ക്ലിനിക്കിലും പിന്നീട് വിക്രം ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. അടിയന്തര ചികിത്സ നല്‍കിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

cinema pranthan