Cinemapranthan

‘ദുൽഖറിനെയോ, ‘കുറുപ്പ്’ ചിത്രത്തെക്കുറിച്ചോ ഒന്നും തന്നെ പറഞ്ഞിട്ടില്ല’; പ്രിയദർശൻ

മാധ്യമങ്ങൾ തന്റെ വാക്കുകൾ വളച്ചൊടിക്കുകയായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു

‘കുറുപ്പ്’ സിനിമയെ മോശമായി ചിത്രീകരിച്ചു കൊണ്ടു താൻ ഒന്നും പറഞ്ഞിട്ടില്ല എന്ന് സംവിധായകൻ പ്രിയദർശൻ. കുറുപ്പുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് എതിരെ മറുപടിയുമായി എത്തുകയായിരുന്നു പ്രിയദർശൻ. മാധ്യമങ്ങൾ തന്റെ വാക്കുകൾ വളച്ചൊടിക്കുകയായിരുന്നു എന്ന് അദ്ദേഹം കുറിച്ചു. ട്വിറ്ററിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പ്രിയദർശന്റെ വാക്കുകൾ

ദുൽഖറിനെയോ അദ്ദേഹത്തിന്റെ പുതിയ ചിത്രം കുറുപ്പിനെയോക്കുറിച്ച് ഒന്നും തന്നെ പറഞ്ഞിട്ടില്ല. മാധ്യമങ്ങൾ ഞാൻ പറഞ്ഞ വാക്കുകൾ വളച്ചൊടിക്കുകയും വിചാരിക്കാത്ത നിഗമനത്തിലേക്ക് എത്തുകയുമായിരുന്നു. ‘ഇന്നലത്തെ ചാനൽ ചർച്ചയിൽ ഞാൻ നടത്തിയ പ്രസ്താവന നെറ്റ്ഫ്ലിക്സിനെക്കുറിച്ചും തിയറ്റർ റിലീസിനെക്കുറിച്ചുമുള്ള പൊതുവായ അഭിപ്രായത്തെ കേന്ദ്രീകരിച്ചായിരുന്നു. അല്ലാെത പ്രത്യേകിച്ച് ഏതെങ്കിലും സിനിമയെയോ നടനെയോ ഉദ്ദേശിച്ചായിരുന്നില്ല.
ചാനല്‍ ചർച്ചയിലെ പ്രിയദർശന്റെ പ്രസ്താവനയുടെ വിഡിയോ ക്ലിപ്പ് സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരുന്നു. ‘ചില ആളുകൾ സിനിമ എടുക്കുന്നുണ്ട്. നെറ്റ്ഫ്ലിക്സിൽ വിൽക്കാൻ പറ്റാതെ വരുമ്പോൾ തിയറ്ററിൽ റിലീസ് ചെയ്തിട്ട് പറയുന്നുണ്ട് ഞങ്ങൾ അവിടുന്ന് തിരിച്ചു വാങ്ങിക്കൊണ്ടു വന്നു തിയറ്ററുകാരെ സഹായിച്ചുവെന്ന്. അതൊന്നും ശരിയല്ല.’– ഇങ്ങനെയായിരുന്നു പ്രിയദർശന്റെ പ്രസ്താവന.

അദ്ദേഹത്തിന്റെ വാക്കുകൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ദുൽഖർ ചിത്രം കുറുപ്പിനു നേരെ ഉണ്ടായ വിവാദം എന്ന തരത്തിലാണ് വീഡിയോ വ്യാപകമായി പ്രചരിച്ചത്. ഒടിടി പ്ലാറ്റ്‍ഫോമുകള്‍ക്ക് വില്‍ക്കാന്‍ പറ്റാത്ത സിനിമകള്‍ ചിലര്‍ തീയേറ്ററില്‍ കൊണ്ടുവരുമ്പോള്‍, തീയേറ്ററുകാരെ രക്ഷിക്കാനാണെന്ന് കള്ളം പറയുകയാണ് എന്നായിരുന്നു പ്രിയദര്‍ശന്‍റെ പ്രസ്‍താവന.

cinema pranthan