Cinemapranthan

മക്കൾ സെൽവനും രജനികാന്തും നേർക്കുനേർ; ‘പേട്ട’ഡിലീറ്റഡ് സീന്‍ കാണാം

ചിത്രം റിലീസ് ചെയ്ത് മൂന്നാം വാർഷികത്തോടനുബന്ധിച്ചായിരുന്നു വിഡിയോ റിലീസ് ചെയ്തത്

രജനികാന്ത് വിജയ് സേതുപതി കൂട്ടുകെട്ടിൽ എത്തിയ സൂപ്പർഹിറ്റ് ചിത്രം ‘പേട്ട’ എന്ന സിനിമയിലെ ഡിലീറ്റഡ് രംഗം പുറത്തുവിട്ട് അണിയറ പ്രവർത്തകർ. ചിത്രം റിലീസ് ചെയ്ത് മൂന്നാം വാർഷികത്തോടനുബന്ധിച്ചായിരുന്നു വിഡിയോ റിലീസ് ചെയ്തത്. 2019 ജനുവരി 10നാണ് ‘പേട്ട’ റിലീസ് ചെയ്യുന്നത്

കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ചിത്രത്തിൽ രജനിക്കൊപ്പം വിജയ് സേതുപതി, നവാസുദീൻ സിദ്ദിഖി, ശശികുമാർ, സിമ്രാൻ എന്നിവരായിരുന്നു പ്രധാനവേഷങ്ങളില്‍ എത്തിയത്.

വിജയ് സേതുപതി ആദ്യമായി വില്ലന്‍ വേഷത്തിലെത്തിയ ചിത്രം കൂടിയാണ് പേട്ട. സ്റ്റൈൽ മന്നൻ എന്ന രജനികാന്തിന്റെ വിളിപ്പേര് ശരിവയ്ക്കുന്ന തരത്തിലുള്ള ലുക്കിലാണ് താരം പേട്ടയിൽ പ്രത്യക്ഷപ്പെട്ടത്. സൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരനാണ് ചിത്രത്തിന്റെ നിർമാണം. സിമ്രാന്‍ രജനീകാന്തിനൊപ്പം അഭിനയിക്കുന്ന ആദ്യ ചിത്രം എന്ന പ്രത്യേകതയും ‘പേട്ട’ എന്ന സിനിമയ്ക്കുണ്ട്. ബോളിവുഡ് താരം നവാസുദീന്‍ സിദ്ധിഖി ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തുന്നുണ്ട്. തൃഷ, വിജയ് സേതുപതി. ബോബി സിംഹ, മാളവിക മേനോന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

cp-webdesk