Cinemapranthan

ഒരു കനേഡിയൻ ഡയറി; റൊമാന്റിക് സൈക്കോ ത്രില്ലര്‍ തിയേറ്ററുകളിൽ

നവാഗതയായ സീമ ശ്രീകുമാർ സംവിധാനം ചെയ്യുന്ന റൊമാന്റിക് സൈക്കോ ത്രില്ലര്‍ ചിത്രം എണ്‍പതു ശതമാനവും കാനഡയില്‍ ആണ് ചിത്രീകരിച്ചത്

പോൾ പൗലോസ്, ജോർജ് ആന്റണി, സിമ്രാൻ, പൂജ സെബാസ്റ്റ്യൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സീമ ശ്രീകുമാർ
തിരക്കഥയെഴുതി സംവിധാനം ചെയ്ത ഒരു കനേഡിയൻ ഡയറി ഇപ്പോൾ തിയേറ്ററുകളിൽ. നവാഗതയായ സീമ ശ്രീകുമാർ സംവിധാനം ചെയ്യുന്ന റൊമാന്റിക് സൈക്കോ ത്രില്ലര്‍ ചിത്രം എണ്‍പതു ശതമാനവും കാനഡയില്‍ ആണ് ചിത്രീകരിച്ചത്.

എണ്‍പതു ശതമാനവും കാനഡയില്‍ ചിത്രീകരിച്ച് കാനഡയുടെ എല്ലാ സൗന്ദര്യവും അതിന്റെ വ്യത്യസ്ത ഋതുക്കളും പകര്‍ത്തിയ ആദ്യ മലയാളം സിനിമയായ ‘ഒരു കാനേഡിയന്‍ ഡയറി ‘ ഒരുക്കിയത് ഒരു വനിത സംവിധായികയാണ് എന്നത് ഏറേ ശ്രദ്ധേയമാണ്. പ്രസാദ് മുഹമ്മ, അഖില്‍ ആര്‍ സി, കവലയൂര്‍, ജിന്‍സി ബിനോയ്, ജോവന്ന ടൈറ്റസ്, ജിന്‍സ് തോമസ്, ആമി എ എസ്, പ്രതിഭ, ദേവി ലക്ഷണം, സണ്ണി ജോസഫ്, ബെന്‍സണ്‍ സെബാസ്റ്റ്യന്‍, ഡോസണ്‍ ഹെക്ടര്‍, ചാഡ്,സ്റ്റീവ്, ബിനോയ് കൊട്ടാരക്കര, ജാക്‌സണ്‍ ജോയ്, ശുഭ പട്ടത്തില്‍ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

റൊമാന്റിക് സൈക്കോ ത്രില്ലര്‍ വിഭാഗത്തിൽ പെടുന്ന ചിത്രത്തിന്റെ ടീസറും പാട്ടുകളും ഏറെ ശ്രദ്ധേയമായിരുന്നു. 20 -25 ( ഡിഗ്രി ) തണുപ്പിൽ കാനഡയിലെ ടൊറൻ്റോ , ഹാമിൽട്ടൺ, നയാഗ്ര, സോമ്പിൾ, ലണ്ടൻ ഒൺൻ്റാറിയോ, ടോബർ മോറി തുടങ്ങിയ പ്രദേശങ്ങളിലാണ് ഒട്ടേറെ പ്രതിസന്ധികൾ തരണം ചെയ്ത് സിനിമയുടെ ചിത്രീകരണം നടന്നത്. വേറിട്ട ദൃശ്യ മികവിലൂടെ പ്രണയം കലർന്ന സെമി സൈക്കോ ത്രില്ലർ മൂഡിലാണ് ഒരു കനേഡിയൻ ഡയറി ഒരുക്കിയിരിക്കുന്നത്.

ശ്രീം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം വി ശ്രീകുമാര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രാഹണവും എം വി ശ്രീകുമാര്‍ തന്നെ നിര്‍വ്വഹിക്കുന്നു. ശിവകുമാര്‍ വരിക്കര, ശ്രീതി സുജയ് എന്നിവരുടെ വരികള്‍ക്ക് കെ.എ.ലത്തീഫ് സംഗീതം പകരുന്നു. ഉണ്ണിമേനോന്‍, മധുബാലകൃഷ്ണന്‍, വെങ്കി അയ്യര്‍,സീമ ശ്രീകുമാര്‍,കിരണ്‍ കൃഷ്ണ,രാഹുല്‍ കൃഷ്ണന്‍,മീരാ കൃഷ്ണന്‍ എന്നിവരാണ് ഗായകര്‍.

cinema pranthan