Cinemapranthan

വിഷ്ണു ഉണ്ണികൃഷ്ണൻ – സുരഭി ലക്ഷ്മി ചിത്രം ‘കുറി’; ചിത്രീകരണം ആരംഭിച്ചു

ചിത്രത്തിന്റെ പൂജയും ടൈറ്റിൽ പോസ്റ്റർ റിലീസും കഴിഞ്ഞ ദിവസമാണ് നടന്നത്

കോക്കേഴ്​സ്​ മീഡിയ എന്റർടൈൻമെൻറ്സിന്റെ ബാനറിൽ കെ. ആർ. പ്രവീൺ സംവിധാനം ചെയ്യുന്ന ‘കുറി’ എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. വണ്ടിപ്പെരിയാറിൽ ചിത്രീകരണം പുരോഗമിക്കുകയാണ്.

ചിത്രത്തിന്റെ പൂജയും ടൈറ്റിൽ പോസ്റ്റർ റിലീസും കഴിഞ്ഞ ദിവസമാണ് നടന്നത്. മമ്മൂട്ടി, മോഹൻലാൽ എന്നിവരുടെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്തത്.

വിഷ്ണു ഉണ്ണികൃഷ്ണൻ, സുരഭി ലക്ഷ്മി, വിഷ്ണു ഗോവിന്ദൻ, വിനോദ് തോമസ്, സാഗർ സൂര്യ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സംഗീതം – വിനു തോമസ്, വരികൾ- ബി കെ ഹരിനാരായണൻ. സന്തോഷ് സി പിള്ളൈ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. സംഭാഷണം ഒരുക്കുന്നത് ഹരിമോഹൻ ജി പൊയ്യ എഡിറ്റിങ്​-റാഷിൻ അഹമ്മദ് പൊയ്യ പ്രൊജക്റ്റ് ഡിസൈനർ -നോബിൾ ജേക്കബ്‌ പൊയ്യ, ആർട് – രാജീവ് കോവിലകം, മേക്കപ്പ് – ജിതേഷ് പൊയ്യ, കോസ്റ്യൂംസ്‌ -സുജിത്ത് മട്ടന്നൂർ, സൗണ്ട് ഡിസൈൻ -വൈശാഖ് ശോഭൻ & അരുൺ പ്രസാദ്, കാസ്റ്റിംഗ് – ശരൺ എസ് എസ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – പ്രകാശ് കെ മധു, പ്രൊഡക്ഷൻ എക്​സിക്യൂട്ടീവ് – ശിഹാബ് വെണ്ണല വി എഫ് എക്​സ്​ – അഭീഷ് രാജൻ , സ്‌റ്റിൽസ് – സേതു അതിപ്പിൽ, ഡിസൈൻസ് – അർജുൻ.ജി.ബി.

cp-webdesk