Cinemapranthan

‘ആളുകള്‍ പരസ്പരം സ്‌നേഹിക്കപ്പെടുന്നു’; കുറിപ്പുമായി നസ്രിയ

പ്രിയപ്പെട്ടവരുടെ കരുതലിനെ കുറിച്ചു നസ്രിയ സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്ത കുറിപ്പാണ് ശ്രദ്ധ നേടുന്നത്

മലയാളികൾ നെഞ്ചിലേറ്റിയ പ്രിയതാരം നസ്രിയ നസീം സോഷ്യൽ മീഡിയയിൽ പങ്ക് വെക്കുന്ന കുറിപ്പുകളും ചിത്രങ്ങളും എപ്പോഴും ആരാധകർ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ തന്റെ പ്രിയപ്പെട്ടവരുടെ കരുതലിനെ കുറിച്ചു നസ്രിയ സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്ത കുറിപ്പാണ് ശ്രദ്ധ നേടുന്നത്. തന്റെ മാതാപിതാക്കളുടെയും സഹോദരന്റെയും കരുതലുകളെ വിവരിക്കുകയാണ് താരം. പരസ്പരം സ്നേഹിക്കുന്നതും സ്നേഹിക്കപ്പെടുന്നതും മനോഹരമായ ഒരു കാര്യമാണെന്ന് പറഞ്ഞു കൊണ്ടാണ് നസ്രിയയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ് അവസാനിക്കുന്നത്.

നസ്രിയയുടെ വാക്കുകൾ

”കെട്ടിപ്പിടിക്കില്ലെന്ന് അമ്മ പറയും. പക്ഷെ വിഷമകരമായ ദിവസം അല്ലെങ്കില്‍ ദുഃഖകരമായ ഒരു വാര്‍ത്ത കേട്ട ശേഷമോ ഞാന്‍ അമ്മയുടെ കൈ ചേര്‍ത്തുപിടിക്കും. പിറന്നാളിന് സമ്മാനം വേണ്ടെന്ന് അച്ഛന്‍ പറയും. എന്നാല്‍ ഒരു പെട്ടി നിറയെ ചോക്ലേറ്റും ഒരു കാര്‍ഡും അതില്‍ നല്ലൊരു സന്ദേശവും എഴുതി കൈമാറിയാല്‍ അച്ഛന്റെ മുഖം തിളങ്ങുന്നത് എനിക്ക് കാണാം. അച്ഛന്‍ ഉള്ളിന്റെയുള്ളില്‍ ഇപ്പോഴും ഞാനൊരു കുട്ടിയാണ്. എന്നോട് ഒരിക്കലും അനിയന്‍ ഇഷ്ടമാണെന്ന് പറയാറില്ല. എന്നാല്‍ വീട് വൃത്തിയാക്കും മുന്‍പ് പാചകം ചെയ്തു തീര്‍ക്കാനുണ്ടെന്ന് ഞാന്‍ പറഞ്ഞാല്‍, എനിക്ക് മുന്‍പേ അവന്‍ വീട് മുഴുവന്‍ വൃത്തിയാക്കിയിരിക്കും. ഞാനൊരു ജാറിന്റെയോ ബോട്ടിലിന്റെയോ അടപ്പ് തുറക്കാന്‍ പാടുപെടുന്നെങ്കില്‍ ഇങ്ങോട്ടു താ ഞാന്‍ തുറന്നു തരാം എന്ന് അവന്‍ പറയും. ഒന്ന് നോക്കാതെ അവന്‍ അത് തുറന്ന് തരും. ആളുകള്‍ പരസ്പരം സ്‌നേഹിക്കപ്പെടുകയും ചെയ്യുന്നു എന്നതാണ് ഇതിലെ കാര്യം. നമുക്ക് അവരെയെല്ലാം എവിടെ നോക്കിയാലും കാണുന്നു’. അത് ശരിക്കും മനോഹരമാണ്.”

താരം പങ്കുവെച്ച കുറിപ്പ് ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. നടി ശില്പ ബാല ഉള്‍പ്പെടെയുള്ളവര്‍ പോസ്റ്റിനു താഴെ മറ്റസുമായെത്തിയിരുന്നു. 2005ൽ കൈരളി ടിവിയിലെ മ്യൂസിക് റിയാലിറ്റി ഷോയിൽ അവതാരകയായാണ് നസ്രിയ ആദ്യമായി മലയാളി പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. പിന്നീട് മമ്മൂട്ടി ചിത്രം പളുങ്കിലൂടെ ബാലതാരമായി അരങ്ങേറിയ നസ്രിയ ഏഷ്യാനെറ്റിലെ സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലൂടെയും കൂടുതൽ പ്രേക്ഷകർക്ക് സുപരിചിതയാകുന്നത്. പിന്നീട് മാഡ് ഡാഡ്, പ്രമാണി, ഒരു നാള്‍ വരും, നേരം, രാജാറാണി, ബാംഗ്ലൂർ ഡേയ്സ്, കൂടെ, ട്രാൻസ്, തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. മണിയറയിലെ അശോകൻ എന്ന ചിത്രമാണ് അവസാനമായി താരത്തിന്റേതായി പുറത്തിറങ്ങിയ ചിത്രം.

cinema pranthan