Cinemapranthan

കഴിഞ്ഞ ആഴ്ച്ച ഏറ്റവും കൂടുതൽ ആളുകൾ കണ്ട നെറ്റ്ഫ്ലിക്സ് സീരിസിൽ ‘മണി ഹൈസ്റ്റ്’ ഒന്നാം സ്ഥാനത്ത്; നന്ദി പറഞ്ഞ് പ്രൊഫസർ

കാഴ്ചക്കാർക്കിടയിൽ മുന്നിൽ നിൽക്കുന്ന സീരീസുകളുടെ വിപ്പ് വാച്ച് റിപ്പോർട്ടിൽ ആണ് ‘മണി ഹൈസ്റ്റ്’ ഒന്നാമതെത്തിയിരിക്കുന്നത്

ലോകം മുഴുവൻ ആരാധകരെ നേടിയ ജനപ്രിയ സീരീസ് ആണ് ‘മണി ഹൈസ്റ്റ്’. സീരീസിന്റെ അവസാന ഭാഗമായ സീസൺ 5 ഉം റിലീസ് ആയിരിക്കുകയാണ്. നവംബർ 29 മുതൽ ഡിസംബർ 5 വരെയുള്ള (കഴിഞ്ഞ ഒരാഴ്ചയിൽ) കാഴ്ചക്കാർ കണ്ട സീരീസുകളിൽ ഒന്നാമത് റോബറി ത്രില്ലര്‍ സീരിസ് ‘മണി ഹൈസ്റ്റ്’ ആണ്. കാഴ്ചക്കാർക്കിടയിൽ മുന്നിൽ നിൽക്കുന്ന സീരീസുകളുടെ വിപ്പ് വാച്ച് റിപ്പോർട്ടിൽ ആണ് ‘മണി ഹൈസ്റ്റ്’ ഒന്നാമതെത്തിയിരിക്കുന്നത്.

മണി ഹൈസ്റ്റിന്റെ പ്രൊഫെസറായ അൽവാറോ മോർട്ടെ ആണ് റിപ്പോർട്ടിന്റെ സ്ക്രീൻ ഷോട്ടടക്കം പങ്ക് വെച്ച് കൊണ്ട് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ബ്രസീൽ, ഫ്രാൻസ്, ഇറ്റലി, ജർമ്മനി, യുകെ എന്നിവയ്‌ക്കായുള്ള വിപ്പ് വാച്ച് റിപ്പോർട്ടുകളിലും ‘മണി ഹൈസ്റ്റ്’ തന്നെയാണ് മുന്നിൽ. തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് പ്രൊഫസർ ‘മണി ഹൈസ്റ്റ്’ ഏറ്റെടുത്ത എല്ലാവർക്കും നന്ദി അറിയിച്ചിരിക്കുന്നത്.

ഡിസ്‌നി പ്ലസ് മാർവൽ സീരീസായ ‘ഹോക്കി’,രണ്ടാം റാങ്കും നെറ്റ്ഫ്ലിക്സിലെ ‘ലോസ്റ്റ് ഇൻ സ്പേസ്’ മൂന്നാം സ്ഥാനവും നേടി. നാലാം സ്ഥാനത്ത്, ആമസോൺ പ്രൈം വീഡിയോയിൽ നിന്നുള്ള പാരമ്പരയായ ‘വീൽ ഓഫ് ടൈം’ ആണ്. അഞ്ചാം സ്ഥാനത്ത് ജനപ്രിയ ലീഗ് ഓഫ് ലെജൻഡ്സ് വീഡിയോ ഗെയിമിനെ അടിസ്ഥാനമാക്കിയുള്ള ആനിമേറ്റഡ് സീരീസായ ആർകെയ്നും, നെറ്ഫ്ലിക്സ് പാരമ്പരയായ ‘യു’ ആറാം സ്ഥാനത്തും ആണ്.

‘ദി സെക്സ് ലൈഫ് ഓഫ് കോളേജ് ഗേൾസ്’, ‘ഗോസിപ്പ് ഗേൾ’ എന്നിവയാണ് ഏഴും ഒൻപതും സ്ഥാനങ്ങളിൽ. ആമസോൺ പ്രൈം സ്പാനിഷ് സീരീസായ ‘എൽ പ്യൂബ്ലോ’യുടെ മൂന്നാം സീസൺ എട്ടാം സ്ഥാനത്തും നെറ്റ്ഫ്ലിക്സിലെ ‘ലോക്ക് & കീ’ പത്തം സ്ഥാനത്തുമാണ്. ലോകത്തിലെ ഏറ്റവും വലിയ വിനോദ കമ്പനികൾക്ക് ഉപഭോക്തൃ വ്യൂവർഷിപ്പ് ഡാറ്റ നൽകുന്ന കമ്പനി ആണ് വിപ്പ് മീഡിയ.

ലാ കാസ ഡീ പാപേല്‍ എന്ന പേരില്‍ സ്പാനീഷ് ഭാഷയില്‍ ഇറങ്ങിയ സീരിസാണ് ലോകത്തെങ്ങും ആരാധകരെ സൃഷ്ടിച്ച റോബറി ത്രില്ലര്‍ സീരിസായ ‘മണി ഹെയ്സ്റ്റായി മാറിയത്. പ്രഫസര്‍ എന്ന സമര്‍ദ്ധനായ ആസൂത്രകന്‍റെ നേതൃത്വത്തില്‍ വന്‍ മോഷണം നടത്തുന്ന ഒരു കൂട്ടം കള്ളന്മാരുടെ കഥയാണ് ‘മണി ഹൈസ്റ്റ്’.

Money Heist

2017 മെയിൽ സ്‌പെയിനിൽ ‘ലാ കാസ ഡി പാപ്പൽ’ എന്ന പേരിൽ ആദ്യം പുറത്തിറങ്ങിയ സീരീസ് മെയ് മുതൽ നവംബർ വരെ ആന്റിന 3 എന്ന സ്പാനിഷ് ടെലിവിഷൻ ചാനലിലായിരുന്നു സംപ്രേക്ഷണം ചെയ്തിരുന്നത്. എന്നാൽ സീരീസ് അവിടെ പരാജയമാവുകയായിരുന്നു.

പിന്നീട് നെറ്റ്ഫ്‌ളിക്സ് സീരിസ് ഏറ്റെടുത്ത്‌ 15 എപ്പിസോഡുകളെ റീ എഡിറ്റ് ചെയ്ത് 22 എപ്പിസോഡുകളാക്കി മാറ്റിയ ശേഷം ‘മണി ഹൈസ്റ്റ്’ എന്ന് പേര് നൽകി രണ്ടു സീസണുകളിലായി 13, 9 എന്ന ക്രമത്തിൽ എപ്പിസോഡുകൾ സംപ്രേക്ഷണം ചെയ്തു. ഇത് വൻ വിജയമാവുകയായിരുന്നു.

cinema pranthan