Cinemapranthan

‘വൈശാഖിനെ കണ്ടിട്ടുണ്ട്, ആ ഓർമ്മകൾ ഇപ്പോഴും മനസ്സിൽ മായാതെ നിൽക്കുന്നു’; മോഹൻലാൽ

ഇട്ടിമാണി എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ചാണ് വൈശാഖിനെ കണ്ടത്

ജമ്മു കാശ്മീരില്‍ ഭീകരുമായുള്ള ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച വൈശാഖിനെക്കുറിച്ചുള്ള കുറിപ്പ് പങ്ക് വെച്ച് മോഹൻലാൽ. ഇട്ടിമാണിയുടെ ലൊക്കേഷനിൽ വെച്ച് താൻ വൈശാഖിനെ കണ്ടിട്ടുണ്ടെന്നും, ആ ഓർമ്മകൾ ഇപ്പോഴും മായാതെ നിൽക്കുന്നെന്നും അദ്ദേഹം കുറിക്കുന്നു. വൈശാഖിന്റെ അമ്മയോട് താൻ സംസാരിച്ചെന്നും, ഉള്ളു പൊള്ളുന്ന വേദനയിലും മകനെക്കുറിച്ചുള്ള ആത്മാഭിമാനം ആ അമ്മയുടെ വാക്കുകളില്‍ നിറഞ്ഞ് നിറഞ്ഞു നിൽക്കുന്നുവെന്നും മോഹൻലാൽ കുറിക്കുന്നു.

മോഹൻലാലിന്റെ കുറിപ്പ്

”കാശ്മീരില്‍ ഭീകരരോട് ഏറ്റുമുട്ടി വീരമൃത്യു വരിച്ച പ്രിയപ്പെട്ട സഹോദരന്‍ വൈശാഖിന്റെ അമ്മയുമാണ് ഇന്ന് രാവിലെ കുറച്ചു നേരം സംസാരിക്കുകയുണ്ടായി. മകനെ നഷ്ടപെട്ട തീവ്രവേദന ഉള്ളില്‍ ഉരുകുമ്പോഴും ഇന്ത്യ എന്ന മഹാരാജ്യത്തിനുവേണ്ടി ജീവന്‍ സമര്‍പ്പിച്ച വൈശാഖിനെക്കുറിച്ചുള്ള ആത്മാഭിമാനം ആ അമ്മയുടെ വാക്കുകളില്‍ വിങ്ങി നിറഞ്ഞിരുന്നു. എന്റെ പ്രിയപ്പെട്ട അനുജന് അഭിമാനത്തോടെ ആദരാഞ്ജലികള്‍. ഇട്ടിമാണി സിനിമയുടെ ലൊക്കേഷനില്‍ ഞങ്ങള്‍ കണ്ടുമുട്ടിയിരുന്നു, ചേര്‍ന്നു നിന്ന് ചിത്രമെടുത്ത ഓര്‍മ്മകള്‍ ഇപ്പോളും എന്റെ മനസ്സില്‍ മായാതെ നില്‍ക്കുന്നു”.

cp-webdesk