Cinemapranthan

‘മിന്നൽ മുരളി’ക്കൊപ്പം ഹിറ്റായ സൂപ്പർ ഹീറോ വേഷം; കോസ്റ്റ്യൂം ഡിസൈനിൽ തിളങ്ങി പവി ശങ്കർ

പവി ശങ്കർ ആദ്യമായാണ് ഒരു സൂപ്പർ ഹീറോ വേഷത്തിനു വേണ്ടി ഡിസൈൻ ചെയ്യുന്നത്

മലയാള സിനിമയിലെ ആദ്യ സൂപ്പർ ഹീറോ ചിത്രമാണ് മിന്നല്‍ മുരളി. ‘മിന്നൽ മുരളി’ മികച്ച പ്രേക്ഷക പ്രതികരണം നേടി വലിയ വിജയമായി മുന്നേറുകയാണ്. ലോക്കൽ സൂപ്പർ ഹീറോയുടെ കഥ പറഞ്ഞ ‘മിന്നൽ മുരളി’ മലയാള സിനിമക്ക് അഭിമാനിക്കാവുന്ന നേട്ടം തന്നെയാണ് ഉണ്ടാക്കിയിരിക്കുന്നത്.

ഒരു സൂപ്പർ ഹീറോയെ പ്രേക്ഷകന് മുന്നിൽ നിർത്തുമ്പോൾ ഏറ്റവും ആദ്യം ശ്രദ്ധിക്കുക സൂപ്പർ ഹീറോയുടെ വേഷം തന്നെയാണ്. നമ്മൾ ഇത് വരെ കണ്ടു പരിചയിച്ച സൂപ്പർ ഹീറോകൾ എല്ലാം തന്നെ വേറിട്ട വേഷങ്ങളിൽ ആണ് എത്തിയിരിക്കുന്നത്. അത് കൊണ്ട് തന്നെ ‘മിന്നൽ മുരളിക്കും’ അത്തരം ഒരു സൂപ്പർ ഹീറോ വേഷം അനിവാര്യമാണ്. ആ വെല്ലുവിളി വിജയകരമായി പൂർത്തിയാക്കിയിരിക്കുകയാണ് സര്‍ക്കാസനം എന്ന പേരിലറിയപ്പെടുന്ന പവി ശങ്കർ.

സിനിമ ഇറങ്ങുന്നതിന് മുന്‍പ് തന്നെ ചിത്രത്തിലെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ‘മിന്നൽ മുരളി’ എന്ന ചിത്രം വലിയ വിജയമായി മാറുമ്പോൾ മിന്നൽ മുരളിയുടെ വേഷം വിജയമാവുകയാണ്. ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ട ചിത്രത്തിലെ സൂപ്പർ ഹീറോയുടെ വേഷം ഡിസൈൻ ചെയ്തിരിക്കുന്നത് പവി ശങ്കർ ആണ്.

സിനിമയുടെ പോസ്റ്ററുകളും കോണ്‍സപ്റ്റ് ആര്‍ട്ടും ചെയ്തിരുന്ന പവി ശങ്കർ ആദ്യമായാണ് ഒരു സൂപ്പർ ഹീറോ വേഷത്തിനു വേണ്ടി ഡിസൈൻ ചെയ്യുന്നത്. ‘മിന്നൽ മുരളിയിൽ’ 2000 നകം ഫ്രെയിമുകളില്‍ സ്റ്റോറി ബോര്‍ഡ്, പോസ്റ്ററുകള്‍, ഫോണ്ട്, കോണ്‍സപ്റ്റ് ആര്‍ട്, നാടകത്തിലെ അച്ഛന്‍റെ കോസ്റ്റ്യൂം, ഉയരെ പാട്ടിന് ലിറിക്കല്‍ വിഡിയോ തുടങ്ങിവയും പവി ശങ്കറാണ് ചെയ്തത്. ഒപ്പം ചില സീനുകളിൽ അഭിനയിക്കുകയും ചെയ്തു.

ഇയ്യോബിന്‍റെ പുസ്തകം, പത്തേമാരി, ആഭാസം, ടമാര്‍ പഠാര്‍, വെള്ളിമൂങ്ങ തുടങ്ങി നിരവധി സിനിമകള്‍ക്ക് സ്റ്റോറി ബോര്‍ഡും, പോസ്റ്ററുകളും, ഡിജിറ്റല്‍ മാറ്റ് ആര്‍ടിസ്ട്രിയും പവി ശങ്കർ ചെയ്തിട്ടുണ്ട്. മിന്നൽ മുരളിയുടെ അവസാനം മാത്രമാണ് സൂപ്പർ ഹീറോ കോസ്റ്റ്യൂം വരുന്നത്. അത് വരെയും മുണ്ടും ഷർട്ടും അണിഞ്ഞ സൂപ്പർ ഹീറോയെ ആണ് പ്രേക്ഷകർക്ക് കാണാനാവുക. മിന്നൽ മുരളി ലോകം മുഴുവൻ ഹിറ്റാവുമ്പോൾ പവി ശങ്കർ ഡിസൈൻ ചെയ്‌ത സൂപ്പർഹീറോ വേഷവും ഹിറ്റാവുകയാണ്.

cinema pranthan