Cinemapranthan

ഇത് പുതിയ തുടക്കം; ഞെട്ടിക്കാൻ മല്ലു ട്രാവലർ: ‘ദി അൺ സ്റ്റോപ്പബിൾ’ വരുന്നു

മല്ലു ട്രാവലർ ആദ്യമായി അവതരിപ്പിക്കുന്ന മ്യൂസിക് വീഡിയോയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

മല്ലു ട്രാവലർ യൂട്യൂബ് ചാനലിൽ വ്ളോഗിങ് വീഡിയോകളിലൂടെ ലോകമറിയുന്നയാളായി മാറിയ സഞ്ചാരി ഷക്കീർ സുബാൻ ആദ്യമായി അവതരിപ്പിക്കുന്ന മ്യൂസിക് വീഡിയോയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടൂ. മല്ലു ട്രാവലർ തന്നെ ആലപിക്കുന്ന ഗാനത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് സംസ്ഥാന അവാർഡ് ജേതാവ് കൂടിയായ പ്രകാശ് അലക്സ് ആണ്.

കേരളത്തിൽ നിന്നുള്ള മുൻനിര യൂട്യൂബർമാരിൽ ഒരാളാണ് ‘മല്ലു ട്രാവലർ’ എന്ന് അറിയപ്പെടുന്ന ഷാക്കിർ സുബ്ഹാൻ. ഇരുപത്തിയഞ്ചര ലക്ഷം സബ്‌സ്‌ക്രൈബർമാരുണ്ട് ഇദ്ദേഹത്തിന്റെ യൂട്യൂബ് ചാനലിന്. ഒരുപാട് ആരാധകരും ഉണ്ട്. അഡ്വഞ്ചർ ട്രാവലർ എന്നാണ് ഷാക്കിർ സുബ്ഹാൻ സ്വയം വിശേഷിപ്പിക്കുന്നത്. ഇതുവരെ 35 ൽ അധികം രാജ്യങ്ങളിൽ യാത്ര ചെയ്തിട്ടുണ്ട്. മല്ലു ട്രാവലർ ഇംഗ്ലീഷ് എന്ന പേരിൽ ഇംഗ്ലീഷിൽ മറ്റൊരു ചാനൽ കൂടി ഇദ്ദേഹത്തിനുണ്ട്. അതിൽ ഒന്നര ലക്ഷത്തിലധികം സബ്‌സ്‌ക്രൈബർമാരുണ്ട്.

ഇംഗ്ലീഷ് ചാനലിന്റെ ബാനറിൽ പുറത്തിറങ്ങുന്ന മ്യൂസിക് വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത് സാജിദ് യഹിയയാണ്. ക്യാമറ ഷാരോൺ ശ്രീനിവാസ്. സുഹൈൽ കോയയുടെ വരികൾക്ക് സംഗീതം നിർവ്വഹിച്ചിരിക്കുന്നത് പ്രകാശ് അലക്സ്. വസ്ത്രാലങ്കാരം ജിഷാദ് ഷംസുദീൻ. മേക്കപ്പ് മാർട്ടിനി ട്രൂക്കോ. ആർട്ട് അജിത് എ ജെ. എഡിറ്റിംഗ് അമൽ മനോജ്. സ്റ്റീൽസ് നിദാദ്. അസ്സോസിയേറ്റ് ഡയറക്ടർ നേഹൽ മുബാറക്. അസിസ്റ്റന്റ് ഡയറക്ടർ വൈഷ്‌ണവ് എം കെ, സുജിത് അധികാരത്ത്, ഹിഷാം അൻവർ, നബീൽ ബിൻ റിയാസ്. അസ്സോസിയേറ്റ് ക്യാമറാമാൻ അരുൺ സി തോമസ്. അസിസ്റ്റന്റ് ക്യാമറാമാൻ സാജൻ സെബാസ്റ്റ്യൻ. പ്രൊഡക്ഷൻ കൺട്രോളർ മുഹമ്മദ് ഷാഹിദ്. ഡിജിറ്റൽ മാർക്കറ്റിങ് സിനിമാപ്രാന്തൻ ഓൺലൈൻ മീഡിയ. വി എഫ് എക്സ് & അനിമേഷൻ രാഹുൽ രമണൻ.

cp-webdesk