Cinemapranthan

സിനിമയുടെ നാൾവഴികൾ

MAHESH MADHU

ചലനത്തെ രേഖപ്പെടുത്തുന്ന മാജിക്കൽ യാന്ത്രിക വിദ്യയായിട്ടാണ് സിനിമയുടെ തുടക്കം. 132 വർഷം മുൻപ് തോമസ് ആൽവാ എഡിസണും, സഹായിയായ ഡബ്ള്യു കെ എൽ ഡിക്‌സണും ചേർന്ന് ക്യാമറയുടെ ആദ്യ രൂപമായ കൈനറ്റോഗ്രാഫ് കണ്ടു പിടിച്ചു. പിന്നെയും രണ്ടു വർഷത്തോളം വേണ്ടി വന്നു ഇവർ രേഖ പെടുത്തിയ സിനിമ മറ്റുള്ളവരെ കാണിക്കാൻ. 1891 മെയ് 20 നു എഡിസന്റെ ന്യൂയോർക്കിലെ ലബോറട്ടറിയിൽ നാഷണൽ ഫെഡറേഷൻ ഓഫ് വിമൻസ് കോളേജിലെ സ്ത്രീകൾക്ക് വേണ്ടിയായിരുന്നു ആദ്യ പ്രദർശനം. മൂന്നു സെക്കന്റ് മാത്രം ആയിരുന്നു ചിത്രത്തിന്റെ ദൈർഖ്യം. നൂറ്റമ്പതു പേർ വരി വരിയായി നിന്ന് ആദ്യ പ്രദർശനം കണ്ടു. ഡിക്സനാണ് കഥാപാത്രം. അയാൾ തല കുനിച്ചു നിന്ന് വണങ്ങുന്നു. തൊപ്പിയൂരി കൈ വീശി കാണികളെ അഭിവാദ്യം ചെയ്യുന്നു. കണ്ടവരെല്ലാം ആകാംഷ ഭരിതരായി സിനിമ കണ്ടു.


അന്ന് ഒരു സമയം ഒരാൾക്ക് മാത്രം കാണാൻ കഴിഞ്ഞിരുന്ന അന്നത്തെ സിനിമ ഒരുപാട് പേർ ഒന്നിച്ചു കാണുന്നത് നാലു വർഷം കഴിഞ്ഞു 1895 ഡിസംബർ 28 നാണു. അന്ന് ലൂമിയർ സഹോദരന്മാർ പാരിസിൽ പ്രൊജക്ടർ വെച്ച് നടത്തിയ പ്രദർശനം ടിക്കറ്റ് വെച്ചിട്ടുള്ളതായിരുന്നു. ഫാക്ടറിയിൽ നിന്ന് തൊഴിലാളികൾ പുറത്തു പോകുന്നതും, തീവണ്ടി പ്ലാറ്റ്ഫോമിൽ വന്നു നിൽക്കുന്നതുമായിരുന്നു മറ്റൊരു ചിത്രം. ആ പ്രദർശനത്തിൽ വെള്ളിത്തിരയിലെ തീവണ്ടി കണ്ടു ആളുകൾ പരിഭ്രമിച്ചു തിയേറ്റർ വിട്ടു പുറത്തേക്കു പോകുമ്പോൾ അവിടെ ആദ്യമായി സിനിമയുടെ ആദ്യ പ്രദർശനം ചരിത്ര ലിപികളിൽ രേഖപെടുകയായിരുന്നു. സിനിമയുടെ അനുഭൂതി ഓരോ സിനിമ കാണിയും ഒറ്റക്കാണ് അനുഭവിക്കുന്നത് അതുകൊണ്ടാണ് വെള്ളിത്തിരയിലെ തീവണ്ടി കണ്ടവർ പരിഭ്രമിച്ചത്.

പാരിസിൽ ലൂമിയർ സഹോദരന്മാരുടെ ആദ്യ പ്രദർശനം കാണാൻ തടിച്ചു കൂടിയവരിൽ ജോർജ് മിലി എന്നൊരാളുണ്ടായിരുന്നു.സിനിമ എന്ന മായികതയുടെ രസം തിരിച്ചറിഞ്ഞ ലൂമിയർ സഹോദരൻമാരിൽ നിന്നും ക്യാമറ സ്വന്തമാക്കാൻ ശ്രമിച്ചെങ്കിലും അവരതിന് വിസമ്മതിച്ചു. മിലി അങ്ങനെ ലണ്ടനിൽ നിന്നും ക്യാമറ സ്വന്തമാക്കി. 1896 നും 1913 നുമിടയിൽ ഇദ്ദേഹം 531 സിനിമകളുണ്ടാക്കി . പലതിലും സ്വയം അഭിനയിച്ചു. സിനിമയെ സ്വപ്ന ദൃശ്യമാക്കിയത് ജോർജ് മിലിയാണ്. ആദ്യത്തെ സയൻസ് ഫിക്ഷൻ ചിത്രങ്ങൾ മിലിയുടെ “റോക്കറ്റ് റ്റു ദ മൂൺ , ദ ഇമ്പോസ്സിബിൾ വോയേജ്” എന്നിവയാണ്. സ്വപ്നത്തിനപ്പുറം ഫാന്റസിയുടെ തലത്തിലേക്ക് സിനിമയെ മിലി കൊണ്ട് ചെന്നെത്തിച്ചു.

നാടകം എന്ന രൂപത്തെ അപ്പാടെ പകർത്തി അവതരിപ്പിക്കുക എന്നതായിരുന്നു ആദ്യ കാല സിനിമകൾ ചെയിതു പോന്നത്. ജോർജ് മിലി ആംഗിളുകൾ മാറ്റി ഷൂട്ട് ചെയ്‌തെങ്കിലും. ഭാവാത്മകമായ താളം സിനിമയ്ക്കു ഉണ്ടാകുന്നത് “എഡ്വിൻ സി പോർട്ടർ എന്ന സംവിധായകന്റെ വരവോടെയാണ് പക്ഷെ ക്യാമറയുടെ നിശ്ചലാവസ്ഥയിൽ നിന്നും അപ്പോഴും കാര്യമായ മാറ്റങ്ങളിലൊന്നും ഉണ്ടായിട്ടില്ല. പോർട്ടറുടെ ദി ഗ്രേറ്റ് ട്രെയിൻ റോബറി ഇക്കാര്യത്തിൽ ഒരു നാഴികകല്ലുണ്ടാക്കിയത്.1903 ൽ നിർമ്മിച്ച 12 മിനിറ്റുള്ള ഈ ചിത്രം 14 ഷോട്ടുകളടങ്ങിയതാണ്. ക്ളൈമാക്സിൽ ഒരാൾ ക്യാമറക്കു നേരെ വെടിയുതിർക്കുന്ന ഷോട്ടുകളോടുകൂടിയാണ് ചിത്രം അവസാനിക്കുന്നത്. സിനിമ ചരിത്രത്തിലെ സർഗാത്മകമായ ആദ്യത്തെ ക്ലോസപ്പ്. ജോർജ് മിലിയുടെ ഫാന്റസി വിട്ടു സിനിമയ്ക്കു ഒരു റിയലിസ്റ്റിക് സ്വഭാവം വരുന്നത് ഇവിടെ വെച്ചാണ്.

പോർട്ടർ അവസാനിപ്പിച്ചിടത്തു നിന്നും ഗ്രിഫിത്ത് തുടങ്ങുന്നു. പോർട്ടർ സംശയത്തോടെ പ്രോയോഗിച്ച ക്ലോസപ്പ് ഗ്രിഫിത്ത് ധീരമായി ഉപയോഗിച്ചു അങ്ങനെ പല റേഞ്ചിൽ ആംഗിളുകളിൽ ഗ്രിഫിത്ത് സിനിമയെ ഇന്ന് കാണുന്ന രൂപത്തിലേക്ക് വളർത്തി മാത്രവുമല്ല മിലിയും പോർട്ടറും സ്വീകൻസുകളെ കൂട്ടിയിണക്കി ഫിലിം എഡിറ്റിംഗിന്റെ പ്രാകൃത രൂപത്തിന് തുടക്കം കുറിച്ചെങ്കിലും ഗ്രിഫിത്താണ് ഈ പ്രക്രിയ പൂർത്തിയാക്കിയത്.അങ്ങനെ എഡിറ്റിംഗും, മൊണ്ടാഷുമുണ്ടായി. ഗ്രിഫിത്ത് കണ്ടെത്തിയ മറ്റൊരു കാര്യം എഡിറ്റിംഗിലൂടെ കാണിയുടെ മനസ്സിനെ വഴി തെറ്റിച്ചു വിടമെന്നെതാണ്. കാണിയുടെ മനസ്സടുപ്പത്തോടെ സംസാരിക്കുന്ന ദൃശ്യ ഭാഷ അങ്ങനെയാണുണ്ടായത്. അങ്ങനെ ഗ്രിഫിത്ത്റിയാതെ അയാൾ ചരിത്രം സൃഷ്ടിക്കുകയായിരുന്നു………..

തുടരും…..

cinema pranthan