Cinemapranthan

‘പ്രതീക്ഷിച്ചതിലും വളരെ വൈകിപ്പോയി, വലിയ നേട്ടങ്ങളിലേക്കുള്ള ചെറിയ തുടക്കം മാത്രം’; സുധീഷിനെ അഭിനന്ദിച്ച് ചാക്കോച്ചൻ

മലയാള സിനിമയിൽ 34 വർഷം പൂർത്തിയാക്കിയ സുധീഷിന് ആദ്യമായാണ് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിക്കുന്നത്

മികച്ച സ്വഭാവ നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം സ്വന്തമാക്കിയത് നടൻ സുധീഷാണ്. ആദ്യ സിനിമയിൽ ഒന്നിച്ചഭിനയിച്ചത് മുതലുള്ള അടുത്ത സുഹൃത്ത് കൂടിയായ സുധീഷിന് അഭിനന്ദിച്ച് കുറിപ്പ് പങ്ക് വെച്ചിരിക്കുകയാണ് നടൻ കുഞ്ചാക്കോ ബോബൻ. നിർമാതാവ് എന്ന നിലയിലുള്ള ആദ്യ സിനിമയിലും സുധീഷ് ഒപ്പമുണ്ടായിരുന്നു. ‘പ്രതീക്ഷിച്ചതിലും വളരെ വൈകിപ്പോയി എന്നും വലിയ നേട്ടങ്ങളിലേക്കുള്ള ചെറിയ തുടക്കം മാത്രമാണിതെന്നും’ കുഞ്ചാക്കോ ബോബൻ കുറിച്ചു. തനറെ ഇൻസ്റ്റാഗ്രാം പോസ്റ്റിലാണ് തരാം കുറിപ്പ് പങ്ക് വെച്ചിരിക്കുന്നത്.

കുഞ്ചാക്കോ ബോബന്റെ കുറിപ്പ്

‘സുധീഷ്.. ദ് ആക്ടർ! നായകനായുള്ള എന്റെ ആദ്യ സിനിമ മുതൽ നിർമാതാവ് എന്ന നിലയിലുള്ള എന്റെ ആദ്യ സിനിമ വരെ.. അനിയത്തിപ്രാവ് മുതൽ അഞ്ചാംപാതിര വരെയുള്ള എന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്ററുകളിൽ.. ഒരു സഹനടൻ, അഭ്യുദയകാംക്ഷി, സുഹൃത്ത് എന്നീ നിലകളിൽ അദ്ദേഹം എപ്പോഴും എന്നോടൊപ്പം ഉണ്ടായിരുന്നു!! മലയാള ചലച്ചിത്രമേഖലയിലെ 34 വർഷങ്ങൾക്ക് ശേഷം അദ്ദേഹത്തിന് ആദ്യ സംസ്ഥാന അവാർഡ് ലഭിക്കുമ്പോൾ, അദ്ദേഹത്തിന്റെ പ്രകടനങ്ങൾ അറിയുകയും കാണുകയും ചെയ്ത പലരെയും പോലെ, ഇത് പ്രതീക്ഷിച്ചതിലും വളരെ വൈകിപ്പോയി എന്ന് എനിക്കറിയാം.’

ഏതാണ്ട് മൂന്ന് പതിറ്റാണ്ടുകളായി മലയാള സിനിമയിൽ ‘അടുത്ത വീട്ടിലെ പയ്യനിൽ’ നിന്നും, മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത മേഖലകളിൽ മേയുന്ന നടനെയാണ് നമ്മൾ ഇപ്പോൾ കാണുന്നത്!! വലിയ നേട്ടങ്ങളിലേക്കുള്ള ചെറിയ തുടക്കം മാത്രമാണിതെന്ന് ഞാൻ വിശ്വസിക്കുന്നു. നിങ്ങൾക്ക് ഇത് സാധ്യമാക്കിയ മുഴുവൻ ടീമിനും അഭിനന്ദനങ്ങൾ. ഇനിയും ഒരുമിച്ചു ഉണ്ടാകാനിരിക്കുന്ന മഹത്തായ, അവിസ്മരണീയമായ സിനിമകൾക്ക് ചിയേർസ്.’

34 വർഷം നീണ്ട തന്റെ അഭിനയ ജീവിതത്തിൽ ആദ്യമായാണ് സുധീഷിനെ തേടി സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം എത്തുന്നത്. എന്നിവർ’, ‘ഭൂമിയിലെ മനോഹര സ്വകാര്യം’ എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് സുധീഷിന് അവാർഡ് ലഭിക്കുന്നത്.

cp-webdesk