Cinemapranthan

കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും ഒന്നിക്കുന്ന ‘ഒറ്റ്’; ചിത്രീകരണം ആരംഭിച്ചു

ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം അരവിന്ദ് സ്വാമി മലയാളത്തിൽ തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് ഒറ്റ്

കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും ഒന്നിക്കുന്ന ‘ഒറ്റ്’ മുംബൈയിൽ ചിത്രീകരണം ആരംഭിച്ചു.
ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം അരവിന്ദ് സ്വാമി മലയാളത്തിൽ തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. അരവിന്ദ് സ്വാമിക്കൊപ്പം കുഞ്ചാക്കോ ബോബനും പ്രധാന വേഷങ്ങളിലെത്തുന്ന ദ്വിഭാഷാ ചിത്രമായ ‘ഒറ്റ്’ സംവിധാനം ചെയ്യുന്നത് ടി.പി. ഫെല്ലിനിയാണ്. തെലുങ്ക് താരം ഈഷ റെബ്ബയാണ് നായിക. ചിത്രത്തിൽ ബോളിവുഡ് താരം ജാക്കി ഷ്‌റോഫ് മറ്റൊരു പ്രധാന വേഷം അവതരിപ്പിക്കുന്നു. ത്രില്ലര്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തിൽ തമിഴിലെയും മലയാളത്തിലെയും പ്രമുഖ താരങ്ങള്‍ അണിനിരക്കുന്നു എന്നാണ് റിപ്പോർട്ട്.

തമിഴില്‍ ‘രണ്ടകം’ എന്ന പേരില്‍ പുറത്തിറങ്ങുന്ന ചിത്രം നിർമ്മിക്കുന്നത് ദ് ഷോ പീപ്പിളിന്റെ ബാനറില്‍ തമിഴ് താരം ആര്യയും ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ഷാജി നടേശനും ചേര്‍ന്നാണ്. എസ്. സജീവാണ് ചിത്രത്തിന്റെ തിരക്കഥ നിർവ്വഹിച്ചിരിക്കുന്നത്. സംഗീതം എ.എച്ച് കാശിഫാണ്. ഛായാഗ്രാഹണം വിജയ്. അപ്പു ഭട്ടതിരി എഡിറ്റിങ്. സ്റ്റെഫി സേവ്യറാണ് വസ്ത്രാലങ്കാരം. റോണക്‌സ് സേവ്യർ മേക്കപ്പ്. സൗണ്ട് ഡിസൈൻ –രംഗനാഥ് രവി.

cp-webdesk