Cinemapranthan

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ; നടൻ ജയസൂര്യ; നടി അന്ന ബെൻ; ‘ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’ മികച്ച സിനിമ

സിദ്ധാർഥ് ശിവയാണ് മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ടത്.

51-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്‌കാരം നടൻ ജയസൂര്യ സ്വന്തമാക്കി. ‘വെള്ളം’ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് അവാർഡ്. അന്ന ബെൻ ആണ് മികച്ച നടി. കപ്പേളയിലെ പ്രകടനത്തിനാണ് പുരസ്‌കാരം. സിദ്ധാർഥ് ശിവയാണ് മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ടത്. ‘ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’ ആണ് മികച്ച സിനിമ.

സുഹാസിനി മണിരത്‌നമാണ് ജൂറി അധ്യക്ഷ. കന്നഡ സംവിധായകൻ പി. ശേഷാദ്രിയും ചലച്ചിത്ര നിർമ്മാതാവ് ഭദ്രനും പ്രാരംഭ ജൂറിയിൽ അംഗമാണ്. 80 ഓളം സിനിമകൾ ആയിരുന്നു പുരസ്‌കാരത്തിനായി മത്സരിച്ചത്. ഛായാഗ്രാഹകൻ സി.കെ. മുരളീധരൻ, സംഗീത സംവിധായകൻ മോഹൻ സിത്താര, സൗണ്ട് ഡിസൈനർ എം. ഹരികുമാർ, നിരൂപകനും തിരക്കഥാകൃത്തുമായ എൻ. ശശിധരൻ എന്നിവരും ഈ ജൂറിയിൽ അംഗങ്ങളാണ്. മന്ത്രി സജി ചെറിയാൻ ആണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്.

മറ്റ് പുരസ്‌കാരങ്ങൾ

മികച്ച ഗായകൻ – ഷഹബാസ് അമൻമികച്ച ഗായിക- നിത്യ മാമൻ (സൂഫിയും സുജാതയും)

സംഗീത സംവിധാനം – എം. ജയചന്ദ്രൻ (സൂഫിയും സുജാതയും)

മികച്ച തിരക്കഥാകൃത്ത് – ജിയോ ബേബി (ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ)

മികച്ച ബാലതാരം ആൺ – നിരഞ്ജൻ എസ് (കാസിമിന്റെ കടൽ)

മികച്ച സ്വഭാവ നടൻ – സുധീഷ്

മികച്ച സ്വഭാവ നടി – ശ്രീ രേഖ (വെയിൽ)

മികച്ച കഥാകൃത്ത് – സെന്ന ഹെഗ്‌ഡേ (ചിത്രം – തിങ്കളാഴ്ച്ച നിശ്ചയം)

മികച്ച ഗാനരചയിതാവ് അൻവർ അലി

പ്രത്യേക ജൂറി

സിജി പ്രദീപ്- ഭാരതപുഴ

നാഞ്ചിയമ്മ – ഗായിക – അയ്യപ്പനും കോശിയും

നളിനി ജമീല – വസ്ത്രാലങ്കാരം- ഭാരതപുഴ

ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ മികച്ച സിനിമയായി തെരഞ്ഞെടുത്ത തീരുമാനം ജൂറി ഒറ്റക്കെട്ടായി എടുത്തതാണെന്ന് ജൂറി ചെയർപേഴ്സൺ സുഹാസിനി അറിയിച്ചു.

cp-webdesk