Cinemapranthan

കെപിഎസി ലളിതയുടെ ചികിത്സ ചെലവ് സര്‍ക്കാര്‍ ഏറ്റെടുത്തു

ഇന്ന്​ നടന്ന മ​ന്ത്രി​സ​ഭാ യോഗത്തിലാണ് തീരുമാനം

ചലച്ചിത്ര ന​ടി​യും കേ​ര​ള സം​ഗീ​ത- നാ​ട​ക അ​ക്കാ​ദ​മി ചെ​യ​ര്‍​പേ​ഴ്സ​ണു​മാ​യ കെപിഎസി ലളിതയുടെ ചികിത്സ ചെലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കും. ചികിത്സാ ചിലവ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് ഇന്ന്​ നടന്ന മ​ന്ത്രി​സ​ഭാ യോഗത്തിലാണ് തീരുമാനം. ക​ര​ള്‍ സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ തുട​ര്‍​ന്ന് കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ് ല​ളി​ത.

അതേ സമയം കെപിഎസി ലളിതയുടെ ആരോഗ്യസ്ഥിതിയിൽ പുരോഗതിയുണ്ടെന്ന് കഴിഞ്ഞ ദിവസം ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു. പേടിക്കേണ്ട സാഹചര്യമില്ലെന്നും അമ്മക്ക് വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും നന്ദി പറയുന്നുവെന്നും മകനും നടനുമായ സിദ്ധാര്‍ഥ് ഭരതൻ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഫേസ്ബുക്കിൽ ആണ് സിദ്ധാര്‍ഥ് ഭരതൻ കുറിപ്പ് പങ്ക് വെച്ചത്.

“അമ്മ സുഖമായിരിക്കുന്നു, സുഖം പ്രാപിച്ചുവരുന്നു. പേടിക്കേണ്ട കാര്യമില്ല. എല്ലാവരുടെയും സ്നേഹത്തിനും പ്രാര്‍ത്ഥനകള്‍ക്കും നന്ദി”- സിദ്ധാർഥ് ഫേസ്ബുക്കില്‍ കുറിച്ചു.

മൂന്നാഴ്ച്ച മുൻപാണ് കെ പി എസി ലളിതയെ തൃശൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടർന്ന് മെച്ചപ്പെട്ട ചികിത്സക്ക് വേണ്ടിയാണ് കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയിലേക്ക് മാറ്റിയത്. ആരോഗ്യ പ്രശ്നങ്ങൾക്കിടയിലും സീരിയലുകളിൽ ഉൾപ്പടെ അഭിനയ രംഗത്ത് സജീവമായിരുന്നു കെ പി എസി ലളിത.

10 വയസ്സുള്ളപ്പോൾ തന്നെ നാടകത്തിൽ അഭിനയിച്ചു തുടങ്ങിയ ലളിത നാടകത്തിലൂടെയാണ് അഭിനയരംഗത്തേക്കെത്തുന്നത്. അക്കാലത്തെ കേരളത്തിലെ പ്രമുഖ നാടക സംഘമായിരുന്ന കെ. പി. എ. സി’യിൽ ചേർന്ന ലളിത, പിന്നീട് സിനിമയിൽ വന്നപ്പോൾ കെ. പി. എ. സി ലളിത എന്ന് പേരിനോട് ചേർക്കുകയും ചെയ്തു.

തോപ്പിൽ ഭാസി സംവിധാനം ചെയ്ത കൂട്ടുകുടുംബം എന്ന നാടകത്തിന്റെ സിനിമാവിഷ്കരണമായാരുന്നു ആദ്യ സിനിമ. തുടർന്ന് മലയാള സിനിമയുടെ ഒഴിച്ച് കൂടാനാവാത്ത ഘടകമായി മാറുകയായിരുന്നു കെ പി എസി ലളിത.

മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡ് രണ്ട് തവണ സ്വന്തമാക്കിയ കെപിഎസി ലളിത, 1975, 1978, 1990, 1991 വര്‍ഷങ്ങളില്‍ മികച്ച സഹനടിക്കുള്ള സംസ്ഥാന അവാര്‍ഡും കരസ്ഥമാക്കി.

cinema pranthan