Cinemapranthan

‘ദളിത് വിഷയങ്ങൾ ചർച്ച ചെയ്യുന്ന സിനിമകളെ മലയാളികൾ സ്വീകരിക്കുന്നില്ല എന്നതാണ് യാഥാർഥ്യം’; ഡോ ബിജു

‘ദി ഹോളിവുഡ് റിപ്പോർട്ടർ’ എന്ന പ്രസിദ്ധീകരണത്തിൽ വന്ന ‘വെയിൽമരങ്ങൾ’ ചിത്രത്തെക്കുറിച്ചുള്ള റിവ്യൂവിലെ ആദ്യ ഭാഗം പങ്ക് വെച്ച് കൊണ്ടായിരുന്നു കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്

മലയാളത്തിൽ ദളിത് വിഷയങ്ങൾ പരാമർശിക്കുന്ന സിനിമകൾ ഉണ്ടാകുന്നില്ല എന്നതല്ല യാഥാർഥ്യം മറിച്ചു ആ സിനിമകൾ മലയാളി കാണാതെ തമസ്കരിക്കുന്നു എന്നതാണ് യാഥാർഥ്യം എന്ന് സംവിധായകൻ ഡോ; ബിജു. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട സിനിമാ പ്രസിദ്ധീകരണമായ ‘ദി ഹോളിവുഡ് റിപ്പോർട്ടർ’ ഡോ; ബിജുവിന്റെ വെയിൽമരങ്ങൾ എന്ന മലയാള സിനിമയെ പറ്റി 2019 ൽ എഴുതിയ റിവ്യൂവിലെ ആദ്യ ഭാഗം പങ്ക് വെച്ച് കൊണ്ടായിരുന്നു കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം കുറിപ്പ് പങ്ക് വെച്ചിരിക്കുന്നത്.

ഡോ ബിജുവിന്റെ ഫേസ്ബുക് പോസ്റ്റ്

ദളിത് വിഷയങ്ങൾ സിനിമ ആക്കുന്ന കാര്യത്തിൽ മലയാളത്തിലെ ഫിലിം മേക്കേഴ്‌സ് ഒക്കെ തമിഴ് സിനിമയെ കണ്ടു പഠിക്കണം എന്നൊക്കെയുള്ള ഓരോ വിലയിരുത്തലുകൾ നടത്തി കുറെ ഏറെ ആളുകൾ എഴുതുന്നുണ്ട് . അവരുടെ അറിവിലേക്കായി ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട സിനിമാ പ്രസിദ്ധീകരണമായ ദി ഹോളിവുഡ് റിപ്പോർട്ടർ വെയിൽമരങ്ങൾ എന്ന മലയാള സിനിമയെ പറ്റി 2019 ൽ എഴുതിയ റിവ്യൂവിലെ ആദ്യ ഖണ്ഡിക താഴെ കൊടുക്കുന്നു .മലയാളത്തിൽ ദളിത് വിഷയങ്ങൾ പരാമർശിക്കുന്ന സിനിമകൾ ഉണ്ടാകുന്നില്ല എന്നതല്ല യാഥാർഥ്യം മറിച്ചു ആ സിനിമകൾ മലയാളി കാണാതെ തമസ്കരിക്കുന്നു എന്നതാണ് യാഥാർഥ്യം . ഇന്ത്യയിൽ കേരളം ഉൾപ്പെടെ എട്ടു സംസ്ഥാനങ്ങളിൽ കുറച്ചു തിയറ്ററുകളിലായി സിനിമ റിലീസ് ചെയ്തിരുന്നു . കേരളത്തിൽ ആയിരുന്നു ഏറ്റവും കുറച്ചു കാണികൾ തിയറ്ററിൽ എത്തിയത്. മലയാളത്തിലെ ഒരു ടെലിവിഷൻ ചാനലും സിനിമ രണ്ടു വര്ഷം ആയിട്ടും ഇതേവരെ സംപ്രേഷണം ചെയ്തിട്ടില്ല .മലയാളത്തിലെ സ്ഥിരം നിരൂപകന്മാരിൽ ഭൂരിപക്ഷവും സിനിമയെ പറ്റി ഒരു വരി പോലും എഴുതിയിട്ടില്ല. സംസ്ഥാന. ചലച്ചിത പുരസ്‌കാര നിർണ്ണയ ജൂറി ആദ്യ റൗണ്ടിൽ തന്നെ ചിത്രം ഇഷ്ടപ്പെടാതെ പുറന്തള്ളി . അവസാന ഘട്ടത്തിൽ എത്താനുള്ള 25 സിനിമകളിൽ പോലും പെടാൻ അർഹതയില്ല എന്നായിരുന്നു ജൂറിയുടെ വിലയിരുത്തൽ ..അടിമുടി ദളിത് പരിപ്രേക്ഷ്യത്തിൽ ഉള്ള ചിത്രം ആണ് വെയിൽമരങ്ങൾ . കേരളത്തിൽ പൂർണ്ണമായും തഴയപ്പെടുകയും ചർച്ചയ്ക്ക് വിധേയമാക്കാതിരിക്കുകയും ചെയ്ത ഈ സിനിമയുടെ ആദ്യ പ്രദർശനം ഷാങ്ഹായ് ചലച്ചിത്ര മേളയിൽ ആയിരുന്നു . മികച്ച ആർട്ടിസ്റ്റിക് അച്ചീവ്മെന്റിനുള്ള ഗോൾഡൻ ഗൊബ്ലറ്റ് പുരസ്കാരം ലഭിച്ചതിലൂടെ ഷാങ്ഹായ് മേളയിൽ മത്സര വിഭാഗത്തിൽ പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യൻ സിനിമ ആയി . ലോകത്തെ ഏറ്റവും പ്രശസ്തരായ മാസ്റ്റർ ഫിലിം മേക്കേഴ്‌സിൽ ഒരാളായ നൂറി ബിൽഗേ സെയ്‌ലാൻ ആയിരുന്നു ജൂറി ചെയർമാൻ .തുടർന്ന് അനേകം അന്താരാഷ്‌ട്ര മേളകളിൽ പ്രദർശനം. അഞ്ചു അന്താരാഷ്ട്ര അവാർഡുകൾ , (ഇന്ദ്രൻസിനു സിംഗപ്പൂർ ചലച്ചിത്ര മേളയിൽ മികച്ച നടൻ ഉൾപ്പെടെ ). ദളിത് ജീവിതം സംസാരിക്കുന്ന കേരളം പുറന്തള്ളിയ ഈ സിനിമ ഇപ്പോഴും നിരവധി അന്താരാഷ്ട്ര മേളകളിൽ പ്രദർശിപ്പിച്ചു കൊണ്ടിരിക്കുന്നു .ഈ മാസം ജക്കാർത്ത ചലച്ചിത്ര മേളയിൽ പ്രദർശനം ഉണ്ട് .ദളിത് ജീവിതം ചിത്രീകരിക്കുന്നതിൽ മലയാള സിനിമാക്കാർ തമിഴ് സിനിമയെ കണ്ടു പഠിക്കണം എന്നൊക്കെ അലമുറയിടുന്നവർ മിനിമം മലയാള സിനിമയുടെ ചരിത്രം എങ്കിലും ഒന്ന് പഠിക്കുവാൻ ശ്രമിക്കണം.ദളിത് പരിസരങ്ങൾ പ്രമേയമാക്കിയ ജാതിക്കെതിരെ സംസാരിക്കുന്ന വേറെയും ചില സിനിമകൾ ഉണ്ട് ജയൻ ചെറിയാന്റെ പപ്പിലിയോ ബുദ്ധ , സനലിന്റെ ഒഴിവു ദിവസത്തെ കളി , ഷാനവാസ് നരണിപ്പുഴയുടെ കരി , സജി പാലമേലിന്റെ ആറടി , ജീവ കെ ജെ യുടെ റിക്ടർ സ്കെയിൽ . പ്രതാപ് ജോസഫിന്റെ ഒരു രാത്രി ഒരു പകൽ, എന്റെ തന്നെ കാട് പൂക്കുന്ന നേരം, പേരറിയാത്തവർ.

cinema pranthan