Cinemapranthan

വിജയ് ആരാധകർ സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ്; പങ്കാളിയായി ‘ഒരു കനേഡിയൻ ഡയറി’ സംവിധായിക

ആസിഫ് അലി ഉൾപ്പെടെ ഒട്ടേറെ പ്രമുഖ താരങ്ങൾ ചേർന്നണ് ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തത്

പോൾ പൗലോസ്, ജോർജ് ആന്റണി, സിമ്രാൻ, പൂജ സെബാസ്റ്റ്യൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സീമ ശ്രീകുമാർ
തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ഒരു കനേഡിയൻ ഡയറി’ ഡിസംബർ പത്തിന് റിലീസിന് ഒരുങ്ങുകയാണ്. അതേ സമയം വിജയ് ‌ മക്കൾ ഇയക്കം സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പിൽ പങ്കാളിയാവുകയാണ് കാനഡ വിജയ് മക്കൾ ഇയക്കം പ്രസിഡന്റ് കൂടിയ സംവിധായിക സീമ ശ്രീകുമാർ.

ഈ ശനിയാഴ്ചയാണ് തമലം യുവജന സമാജം ഗ്രന്ദശാലയിൽ വെച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ഫെഡറേഷൻ ഓഫ് ഇന്ത്യൻ ബ്ലഡ് ഡോണേഴ്സ് അസോസിയേഷൻ പ്രസിഡന്റ് രാജഗോപാൽ ആണ് മുഖ്യാഥിതിയായി പങ്കെടുത്തത്. കടുത്ത വിജയ് ആരാധിക കൂടിയ സംവിധായിക തന്റെ ആദ്യ സിനിമയുടെ റിലീസിനോട് അനുബന്ധിച്ച് വിജയ് ആരാധകരോട് ഒപ്പം ഒട്ടേറെ സാമൂഹിക പ്രതിബദ്ധതയുള്ള പദ്ധതികളാണ് ആലോചിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്ത് വിട്ട ചിത്രത്തിന്റെ ട്രെയിലർ ഏറെ ശ്രദ്ധേയമായിരുന്നു. ആസിഫ് അലി ഉൾപ്പെടെ ഒട്ടേറെ പ്രമുഖ താരങ്ങൾ ചേർന്നണ് ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തത്.

റൊമാന്റിക് സൈക്കോ ത്രില്ലര്‍ വിഭാഗത്തിൽ പെടുന്ന ചിത്രത്തിന്റെ ടീസറും പാട്ടുകളും ഏറെ ശ്രദ്ധേയമായിരുന്നു. എണ്‍പതു ശതമാനവും കാനഡയില്‍ ചിത്രീകരിച്ച് കാനഡയുടെ എല്ലാ സൗന്ദര്യവും അതിന്റെ വ്യത്യസ്ത ഋതുക്കളും പകര്‍ത്തിയ ആദ്യ മലയാളം സിനിമയായ ‘ഒരു കാനേഡിയന്‍ ഡയറി ‘ ഒരുക്കിയത് ഒരു വനിത സംവിധായികയാണ് എന്നത് ഏറേ ശ്രദ്ധേയമാണ്. പ്രസാദ് മുഹമ്മ, അഖില്‍ ആര്‍ സി, കവലയൂര്‍, ജിന്‍സി ബിനോയ്, ജോവന്ന ടൈറ്റസ്, ജിന്‍സ് തോമസ്, ആമി എ എസ്, പ്രതിഭ, ദേവി ലക്ഷണം, സണ്ണി ജോസഫ്, ബെന്‍സണ്‍ സെബാസ്റ്റ്യന്‍, ഡോസണ്‍ ഹെക്ടര്‍, ചാഡ്,സ്റ്റീവ്, ബിനോയ് കൊട്ടാരക്കര, ജാക്‌സണ്‍ ജോയ്, ശുഭ പട്ടത്തില്‍ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ശ്രീം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം വി ശ്രീകുമാര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രാഹണവും എം വി ശ്രീകുമാര്‍ തന്നെ നിര്‍വ്വഹിക്കുന്നു. ശിവകുമാര്‍ വരിക്കര, ശ്രീതി സുജയ് എന്നിവരുടെ വരികള്‍ക്ക് കെ.എ.ലത്തീഫ് സംഗീതം പകരുന്നു. ഉണ്ണിമേനോന്‍, മധുബാലകൃഷ്ണന്‍, വെങ്കി അയ്യര്‍,സീമ ശ്രീകുമാര്‍,കിരണ്‍ കൃഷ്ണ,രാഹുല്‍ കൃഷ്ണന്‍,മീരാ കൃഷ്ണന്‍ എന്നിവരാണ് ഗായകര്‍.

cinema pranthan